ക്യാരറ്റ് നന്നായി കഴുകി, തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കുക. ഒരു പാനിൽ ഒലിവ് ഓയിൽ ചൂടാക്കി, അതിൽ കാരറ്റ് കഷ്ണങ്ങൾ ഉപ്പു ചേർത്ത് നന്നായി വഴറ്റുക. ഒരു പാത്രത്തിൽ വെജിറ്റബിൾ സ്റ്റോക്ക് തിളപ്പിക്കുക. ഇതിലേക്ക് ഇഞ്ചിയും മല്ലിയിലയും ചേർത്ത് ചെറിയ തീയിൽ 15 മിനിറ്റ് കുറുകുന്നതുവരെ വയ്ക്കുക. ശേഷം ഇതിലേക്ക് സവാള ചേർത്ത് ഇളക്കുക. തുടർന്ന് വഴറ്റിയെടുത്ത കാരറ്റ്, വെളുത്തുള്ളി, കുരുമുളക് പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കി ചൂടോടെ കുടിക്കാം .