World

പാകിസ്താൻ സൈനികതാവളത്തെ ലക്ഷ്യമാക്കി ചാവേര്‍ ആക്രമണം – two suicide bombings at a military base

പാകിസ്താനില്‍ സൈനികത്താവളത്തെ ലക്ഷ്യമാക്കി ചാവേര്‍ ആക്രമണം. വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ ബന്നുവിലുള്ള സൈനികത്താവളത്തിന് നേര്‍ക്ക് സ്‌ഫോടകവസ്തുക്കള്‍ ഭീകരവാദികള്‍ നിറച്ച രണ്ട് കാറുകൾ ഓടിച്ചുകയറ്റിയത്. സംഭവത്തില്‍ ഒന്‍പതുപേര്‍ കൊല്ലപ്പെട്ടു.ഇതില്‍ മൂന്നുപേര്‍ കുട്ടികളാണ്.

താലിബാനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജയ്ഷ് അല്‍-ഫുര്‍സാന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. 25 പേര്‍ക്ക് പരിക്കേറ്റു. സൈനികത്താവളത്തിന്റെ മതില്‍ തകര്‍ത്ത ശേഷം അഞ്ചോ ആറോ ഭീകരവാദികള്‍ കന്റോണ്‍മെന്റിനുള്ളിലേക്ക് കയറാന്‍ ശ്രമിച്ചുവെങ്കിലും ഇവരെ സൈനികര്‍ വധിച്ചു.

STORY HIGHLIGHT: two suicide bombings at a military base