തിരുവനന്തപുരത്ത് കോവളം – വാഴമുട്ടം ബൈപ്പാസിലെ വെളളാറില്‍ ബൈക്ക് യാത്രികരെ ആക്രമിച്ച കേസില്‍ രണ്ടുപേരെ കോവളം പോലീസ് അറസ്റ്റുചെയ്തു. വെളളാര്‍ സ്വദേശികളായ അജീഷ്, സജി എന്നിവരാണ് അറസ്റ്റിലായത്. പ്രാര്‍ഥനയില്‍ പങ്കെടുത്തശേഷം വിഴിഞ്ഞം തെന്നുര്‍ക്കോണത്തുളള വീട്ടിലേക്ക് ബൈക്കില്‍ പോകുകയായിരുന്ന ബെന്‍സിഗറിനെയാണ് സംഘം ഹെല്‍മെറ്റിനടിച്ച് പരിക്കേല്‍പ്പിച്ചത്.
സംഭവസമയത്ത് പ്രതികള്‍ റോഡിലിരുന്ന് പേപ്പര്‍ കഷണങ്ങള്‍ റബ്ബര്‍ ബാന്‍ഡ് ഉപയോഗിച്ച് പന്തുപോലെയാക്കി ദൂരേക്ക് തെറിപ്പിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു. ഈസമയത്ത് ബൈക്കില്‍ വന്ന ബെന്‍സിഗറിന്റെ മുഖത്ത് പേപ്പര്‍ പന്ത് തെറിച്ചു. ഇത് ചോദ്യം ചെയ്തതിനാണ് യുവാക്കള്‍ ബെന്‍സിഗറിനെ ആക്രമിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
STORY HIGHLIGHT: beating man with helmet