ഉപ്പിട്ട് വേവിച്ച കൂര്‍ക്ക – 1 കപ്പ്
ഉള്ളിത്തണ്ട് അരിഞ്ഞത് – ഒന്നര കപ്പ്
വെളുത്തുള്ളി – 2 അല്ലി
പച്ചമുളക് – 1 എണ്ണം
വറ്റല്‍മുളക് ചതച്ചത് – 2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1/2 ടീസ്പൂണ്‍
കടുക് – 1/2 ടീസ്പൂണ്‍
കറിവേപ്പില – 2 തണ്ട്
വെളിച്ചെണ്ണ – 1 ടേബിള്‍സ്പൂണ്‍
ഉപ്പ് – പാകത്തിന്
ചുവടുകട്ടിയുള്ള പാത്രത്തില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ കടുക് പൊട്ടിച്ച ശേഷം അരിഞ്ഞു വച്ച ഉള്ളിതണ്ട്, പച്ചമുളക്, വെളുത്തുള്ളി, കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റുക. അല്‍പം ഉപ്പ് കൂടെ ചേര്‍ത്ത ശേഷം അടച്ചു വച്ച് ചെറുതീയില്‍ വേവിക്കുക.
ഉള്ളിത്തണ്ട് മുക്കാല്‍ വേവായാല്‍ അതിലേക്ക് മഞ്ഞള്‍പ്പൊടി, ചതച്ച വറ്റല്‍ മുളക്, വേവിച്ച് വച്ചിരിക്കുന്ന കൂര്‍ക്ക കഷ്ണങ്ങള്‍ എന്നിവ ചേര്‍ത്ത് യോജിപ്പിക്കുക. വീണ്ടും അടച്ചുവെച്ച് ചെറുതീയില്‍ അല്‍പസമയം കൂടെവെച്ച് വേവിച്ചെടുക്കം. ഇടക്കിടെ ഇളക്കി കൊടുക്കുക. ചോറിനൊപ്പം വിളമ്പാം.
content highlight : koorka recipe