ഇസ്ലാമാബാദ്: ചാംപ്യന്‍സ് ട്രോഫിയിലെ ദയനീയ പരാജയത്തിന് പിന്നാലെ പാകിസ്ഥാന്‍ ടീമില്‍ വന്‍ അഴിച്ചുപണി. ന്യൂസിലാന്‍ഡിനെതിരായ ടി 20 ടീമില്‍ നിന്നും ക്യാപ്റ്റന്‍ മുഹമ്മദ് റിസ് വാന്‍, മുന്‍ നായകന്‍ ബാബര്‍ അസം എന്നിവരെ ഒഴിവാക്കി. യുവതാരം സല്‍മാന്‍ അലി ആഗ്രയാണ് ടി 20 ടീം ക്യാപ്റ്റന്‍. ഷദാബ് ഖാനെ ഉപനായകനാക്കി.
അതേസമയം ഏകദിന ടീമിന്റെ നായകസ്ഥാനത്ത് മുഹമ്മദ് റിസ് വാനെ നിലനിര്‍ത്തി. മുന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമും ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. അതേസമയം പേസ് ബൗളര്‍മാരായ ഷഹീദ് അഫ്രീഡി, ഹാരിസ് റൗഫ് എന്നിവര്‍ ടീമില്‍ നിന്നും പുറത്തായി. ബാറ്റര്‍മാരായ സൗദ് ഷക്കീര്‍, കമ്രാന്‍ ഗുലം എന്നിവരും ഏകദിന ടീമില്‍ നിന്നും പുറത്തായിട്ടുണ്ട്.
യുവ വിക്കറ്റ് കീപ്പര്‍ ഹസന്‍ നവാസ് ടി 20 ടീമില്‍ ഇടംനേടി. 22 കാരനായ നവാസ് 21 ടി20 മത്സരങ്ങള്‍ മാത്രമാണ് കളിച്ചിട്ടുള്ളത്. വെടിക്കെട്ട് ബാറ്ററായ അബ്ദുള്‍ സമദിനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ച് 16ന് ആരംഭിക്കുന്ന ന്യൂസീലന്‍ഡ് പര്യടനത്തില്‍ അഞ്ച് ട്വന്റി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളുമാണ് പാകിസ്ഥാന്‍ കളിക്കുക.
content highlight: Pakistan team