Kerala

പ്രണയത്തില്‍ നിന്നും പിന്മാറി; 17 കാരിയെ സുഹൃത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി

പ്രണയത്തില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്ന് മുബൈയിലെ അന്തേരിയില്‍ 17 വയസുകാരിയെ കാമുകന്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി. അറുപത് ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

വീടിന് പുറത്തിരിക്കുകയായിരുന്ന യുവതിയുടെ അടുത്തെത്തിയ കാമുകന്‍ പെട്രോള്‍ ഒഴിക്കുകയായിരുന്നു. നേരത്തെ ഇരുവരും പ്രണയത്തില്‍ ആയിരുന്നുവെങ്കിലും പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ ഇടപെട്ടതിന് തുടര്‍ന്ന് 17കാരി പിന്മാറിയിരുന്നു. ഇതാണ് യുവാവിനെ പ്രകോപിപ്പിച്ചത്.

യുവാവിനും പൊള്ളലേറ്റിട്ടുണ്ട്. ഇയാള്‍ പൊലീസ് കസ്റ്റഡിയില്‍ ചികിത്സയിലാണ്. പ്രണയനൈരാശയമാണ് ഇങ്ങനെ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് പ്രതി മൊഴി നല്‍കി.

ഞായറാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. 17 വയസുകാരി കൂട്ടുകാരികളെ വീട്ടില്‍ അത്താഴത്തിന് ക്ഷണിച്ചിരുന്നു. ഇവരുടെ കണ്‍മുന്നില്‍ വച്ചാണ് ജിത്തു പെട്രോളൊഴിച്ച് തീകൊളുത്തിയത്.

പെണ്‍കുട്ടിയുടെ മുഖത്തും കഴുത്തിലും വയറിലും സ്വകാര്യ ഭാഗങ്ങളിലും കാലിലും ഗുരുതരമായി പൊള്ളലേറ്റതായി ഡോക്ടേഴ്‌സ് അറിയിച്ചു. പെണ്‍കുട്ടിയ്ക്ക് സംസാരിക്കാനും കഴിയാത്ത സ്ഥിതിയാണ്.

 

Latest News