Kerala

ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞു; ഒട്ടേറെ വാഹനങ്ങൾ തകർന്നു – elephant in edakochi

ആന ഇടഞ്ഞതിന്റെ കാരണം വ്യക്തമല്ല

എറണാകുളം തോപ്പുംപടിക്കടുത്ത് ക്ഷേത്രേത്സവത്തിനായി എത്തിച്ച ആന ഇടഞ്ഞു. ഇടക്കൊച്ചി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനായി എത്തിച്ച കൂട്ടോളി മഹാദേവൻ എന്ന ആനയാണ് ഇടഞ്ഞത്. മൂന്ന് കാറുകളും ബൈക്കുകളുമടക്കം ഒട്ടേറെ വാഹനങ്ങൾ തകർത്തു. സംഭവത്തിൽ ആർക്കും പരിക്കില്ല.

ആന ഇടഞ്ഞതിന്റെ കാരണം വ്യക്തമല്ല. ക്ഷേത്രത്തന് സമീപത്തെ മൈതാനത്താണ് ആന ഉണ്ടായിരുന്നത്. ഏതാനും പേർ മാത്രമാണ് ഈ സമയത്ത് സ്ഥലത്തുണ്ടായിരുന്നത്. അതിനാൽ വലിയ അപകടം ഒഴിവായി. മാനദണ്ഡങ്ങൾ പാലിച്ചാണോ എഴുന്നള്ളിപ്പിന് എത്തിച്ചത് തുടങ്ങിയ കാര്യങ്ങൾ വ്യക്തമല്ല.

STORY HIGHLIGHT: elephant in edakochi