പാലിയേക്കര ടോള്‍ കമ്പനിക്കെതിരേ കുറ്റപത്രം സമർപ്പിച്ച് ഇ.ഡി. നിര്‍മ്മാണം പൂര്‍ത്തിയാകാതെ ടോള്‍ പിരിച്ച് കോടികള്‍ തട്ടിയെന്ന കേസിലാണ് ഇ.ഡി കൊച്ചിയിലെ പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഇതുവഴി നാഷണല്‍ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് 125 കോടിയുടെ നഷ്ടമുണ്ടായതായും കുറ്റപത്രത്തില്‍ പറയുന്നു. പാലിയേക്കര ടോള്‍ കമ്പനികളിലൊന്നായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡാണ് കേസില്‍ ഒന്നാം പ്രതി.
കമ്പനി ഇടപള്ളി, മണ്ണുത്തി ദേശീയപാതകളില്‍ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതിന് മുന്‍പുതന്നെ ടോള്‍ പിരിവ് നടത്തി 125 കോടി രൂപയുടെ നഷ്ടം ദേശീയപാത അതോറിറ്റിക്കുണ്ടാക്കിയെന്നാണ് കേസ്. കേസിൽ രണ്ട് കമ്പനികളെയാണ് പ്രതിചേർത്തിട്ടുള്ളത്. മുന്‍പ് പാലിയേക്കര ടോള്‍ കമ്പനിക്ക് എതിരേ സി.ബി.ഐ കേസെടുത്തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഇ.ഡിയും അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
STORY HIGHLIGHT: ed against paliyekara toll company