Kerala

ഏറ്റുമാനൂരമ്പലത്തിലെ ഏഴരപ്പൊന്നാന ദർശനം ഇന്ന്

ഏറ്റുമാനൂർ: ഏറ്റുമാനൂരമ്പലത്തിലെ പ്രസിദ്ധമായ ഏഴരപ്പൊന്നാന ദർശനം ഇന്ന്. ക്ഷേത്രത്തിനുള്ളിലെ ആസ്ഥാന മണ്ഡപത്തിൽ ഇന്ന് രാത്രി 12നാണ് ഏഴരപ്പൊന്നാന ദർശനവും വലിയ കാണിക്കയും. തന്ത്രി കണ്ഠര് രാജീവര്, തന്ത്രി കണ്ഠര് ബ്രഹ്മദത്തൻ എന്നിവരു‌ടെ കാർമികത്വത്തിൽ പ്രത്യേക പൂജകൾക്കു ശേഷമാണ് ക്ഷേത്രാങ്കണത്തിലെ ആസ്ഥാനമണ്ഡപം തുറക്കുന്നത്. ഇതിനു മുന്നോടിയായി ശ്രീകോവിലിൽ നിന്ന് ഏറ്റുമാനൂരപ്പനെ ആസ്ഥാന മണ്ഡപത്തിലേക്ക് എഴുന്നള്ളിക്കും. തുടർന്ന് നാളെ പുലർച്ചെ രണ്ടിന് ഏഴരപ്പൊന്നാനകളെ പുറത്തേക്ക് എഴുന്നള്ളിക്കും. ആറാട്ട് ദിവസമായ എട്ടു വരെ ആസ്ഥാന മണ്ഡപത്തിൽ ഏഴരപ്പൊന്നാനകളെ ദർശിക്കാം.