തിരുവനന്തപുരം: അവകാശങ്ങൾ നേടിയെടുക്കാൻ കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന അനിശ്ചിതകാല പണിമുടക്ക് 25ാം ദിവസത്തിലേക്ക്. മറ്റന്നാൾ വനിതാദിനത്തിൽ വനിതാസംഗമം നടത്താനാണു സംഘടനയുടെ തീരുമാനം. രാവിലെ 10.30 ന് ആരംഭിക്കുന്ന സംഗമത്തിൽ എല്ലാ ജില്ലകളിലെയും സ്ത്രീകളെ അണിനിരത്തുമെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി എം.എ.ബിന്ദു പറഞ്ഞു.
സമരത്തെ പിന്തുണച്ച് ഇന്നലെയും ജനപ്രതിനിധികളും വിവിധ സംഘടനകളും എത്തി. എംപിമാരായ എൻ.കെ.പ്രേമചന്ദ്രൻ, വി.കെ.ശ്രീകണ്ഠൻ, ബെന്നി ബഹനാൻ, ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ, പി.സി.തോമസ്, ഡൊമിനിക് പ്രസന്റേഷൻ, ഫോർവേഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറി ജി.ദേവരാജൻ, കെപിസിസി, ഐഎൻടിയുസി പ്രതിനിധികൾ, റിട്ടയേഡ് എൻഎപിഎസ് ഫോറം, യുടിയുസി, സംസ്കൃത അധ്യാപക ഫെഡറേഷൻ, കേരള സ്റ്റേറ്റ് പെൻഷനേഴ്‌സ് സംഘ് തുടങ്ങിയവർ പിന്തുണയുമായെത്തി.