Kerala

തൃപ്പൂണിത്തുറയിൽ പത്താം ക്ലാസുകാരന്റെ പല്ല് ഇടിച്ച് തകർത്തു, പ്ലസ്ടു വിദ്യാർത്ഥികൾക്കെതിരെ കേസ്

എറണാകുളം തൃപ്പൂണിത്തുറയിൽ 15കാരന് ക്രൂരമര്‍ദനം. പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥിയെ കൂട്ടം ചേർന്ന് മർദ്ദിച്ച് പല്ല് ഇടിച്ച് തകർത്തെന്ന് പരാതി. സംഭവത്തിൽ അഞ്ചു പ്ലസ്ടു വിദ്യാർത്ഥികൾക്ക് എതിരെ കേസെടുത്തു.

പ്ലസ്‌ടു വിദ്യാർത്ഥികൾ പത്താം ക്ലാസ് വിദ്യാർത്ഥിയെ സംഘം ചേർന്ന് മർദിക്കുകയിരുന്നു. ഇതിൽ ഒരാൾ 18 വയസ് പൂർത്തിയായ ആളാണ്. ഈ വിദ്യാർത്ഥിയുടെ സ്നേഹബന്ധവുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കമാണ് സംഘം ചേർന്നുള്ള മർദ്ദനത്തിലേക്ക് നയിച്ചതെന്നാണ് വിവരം.

പൊലീസ് സ്കൂളിലെത്തി വിവരം ശേഖരിച്ചു. സംഭവത്തിൽ തുടർ നടപടികൾ ഉണ്ടാകുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

Latest News