Food

പെട്ടെന്ന് തയ്യാറാക്കാവുന്ന ഒരു ബ്രേക്ഫാസ്റ്റ് റെസിപ്പി നോക്കിയാലോ?

വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ബ്രേക്ഫാസ്റ്റ് റെസിപ്പി നോക്കിയാലോ? ബ്രെഡ് ഉപയോഗിച്ചു തയ്യാറാക്കുന്ന രുചികരമായ ഫ്രഞ്ച് ടോസ്റ്റ് റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകൾ

  • പഴം
  • മുട്ട
  • പാൽ
  • കറുവാപ്പട്ട
  • ബ്രൗൺ ബ്രെഡ്
  • വെണ്ണ

തയ്യാറാക്കുന്ന വിധം

ബൗളിലേയ്ക്ക് ഒരു മുട്ട പൊട്ടിച്ചൊഴിച്ച് രണ്ട് ടേബിൾസ്പൂൺ പാലും, ഒരു നുള്ള് കറുവാപ്പട്ട പൊടിച്ചതും ചേർത്തിളക്കുക. നന്നായി പഴുത്ത ഒരു പഴം തൊലി കളഞ്ഞ് ഉടച്ചെടുക്കുക. ഒരു പാൻ അടുപ്പിൽ വെച്ച് അൽപ്പം വെണ്ണ ചേർത്തു ചൂടാക്കുക. ബ്രൗൺ ബ്രെഡിൽ പഴം ഉടച്ചത് പുരട്ടുക. അത് മുട്ട മിശ്രിതത്തിൽ മുക്കി പാനിൽ വെച്ച് ഇരു വശങ്ങളും ചൂടാക്കിയെടുക്കുക.