ലൂവിക്ക, റൂപ്ലിക്ക, ഓലോലിക്ക, ലൗലോലിക്ക, റൂബിക്ക, എന്നിങ്ങനെ പലപേരുകളിൽ ലോലോലിക്ക അറിയപ്പെടുന്നു. പച്ചനിറത്തിലുള്ള ലൂബിക്ക പഴുത്ത് കഴിയുമ്പോൾ ചുവന്ന നിറമാകും.
വിറ്റമിനുകളുടെയും ധാതുലവണങ്ങളുടെയും കലവറയാണ്
ലോലോലിക്ക. ആന്റി ഓക്സിഡന്റുകളും ഇതിൽ ധാരാളമുണ്ട്.
ഇനി ഒരു ചെറിയ ബൗൾ തേങ്ങ ചിരകിയത്, നന്നായി കഴുകിയെടുത്ത ലോലോലിക്ക എട്ടെണ്ണം, ഒരു ഇടത്തരം വലിപ്പമുള്ള പച്ചമുളക്, ചെറിയ കഷ്ണം ഇഞ്ചി, സവാളയുടെ ചെറിയ കഷ്ണം, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് അരച്ചെടുക്കുക. ചോറിന്റെയോ ചപ്പാത്തിയുടെയോ കഞ്ഞിയുടെയോ ഒപ്പം ഇഷ്ടാനുസരണം കഴിക്കാം.