ഒട്ടുമിക്ക ആളുകളും ഡയറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് പക്ഷേ അതിനുള്ള സാഹചര്യം അവർക്കുണ്ടാവില്ല. ഡയറ്റ് ചെയ്യണമെന്ന് ആഗ്രഹിച്ചാലും ഇടയ്ക്ക് വെച്ച് അത് നിന്നു പോവുകയാണ് ചെയ്യാറുള്ളത് എന്തുകൊണ്ടാണ് ഡയറ്റ് ഇടയ്ക്ക് വെച്ച് പല ആളുകൾക്കും നിന്നു പോകുന്നത്. അതിനെക്കുറിച്ച് വിശദമായി നമ്മൾ അറിയണം ഇതിന്റെ കാരണങ്ങളെ കുറിച്ചാണ് സംസാരിക്കാൻ പോകുന്നത്
ഓരോ വ്യക്തിയുടെയും പ്രായം, ലിംഗം, ജോലി, ശാരീരികാവസ്ഥ, നിലവിലെ ഭാരം, ഉയരം, കൊഴുപ്പിന്റെ അളവ് എന്നിങ്ങനെ ഒട്ടേറെ ഘടകങ്ങൾ മനസ്സിലാക്കിയാണ് ഭക്ഷണക്രമീകരണം നടത്തേണ്ടത്. അല്ലാതെയുള്ള ഡയറ്റിങ് ഫലം കാണില്ല.
ഒരോരുത്തരുടെയും മെറ്റബോളിസവും പ്രധാന പങ്ക് വഹിക്കുന്നുണ്ട്. മറ്റൊരാൾക്ക് നിർദേശിക്കപ്പെട്ട ഡയറ്റ് നിങ്ങൾക്ക് യോജിക്കണമെന്നില്ല. ഇത് പോഷകക്കുറവോ ഗുരുതര രോഗാവസ്ഥയോ ഉണ്ടാക്കിയേക്കാം.
നിലവിലുള്ള രോഗാവസ്ഥ കണക്കാക്കാതെയുള്ള ഭക്ഷണനിയന്ത്രണവും ദോഷം ചെയ്യും, ഉദാഹരണത്തിന് പ്രമേഹരോഗി വിദഗ്ധ നിർദേശമില്ലാതെ ഡയറ്റിങ് ചെയ്യുമ്പോൾ ഗ്ലൂക്കോസ് നിലയിൽ വലിയ ഏറ്റക്കുറച്ചിൽ ഉണ്ടാകാനും രോഗം മൂർച്ഛിക്കാനും കാരണമാകാം. തുടർന്ന് ഭക്ഷണനിയന്ത്രണം താറുമാറാകുന്നു.
പെട്ടെന്ന് തൂക്കം കുറയ്ക്കാൻ പട്ടിണി കിടക്കുമ്പോൾ ശരീരത്തിൽ ഹോർമോൺ വ്യതിയാനങ്ങൾ സംഭവിക്കുന്നു. വിശപ്പ് കൂട്ടുന്ന ഹോർമോണായ ഗ്രലിന്റെ ഉത്പാദനം കൂടുകയും ആദ്യത്തെ കുറച്ച് നാളുകൾക്കുശേഷം അമിതമായി ഭക്ഷണം കഴിക്കാനും കാരണമാകുന്നു.