Recipe

മലബാർ ഫിഷ് കറി ഇങ്ങനെ ഉണ്ടാക്കി നോക്കു കിടിലൻ ആണ്

അര കിലോ മീൻ(ഞാൻ അയല ആണ് എടുത്തിരിക്കുന്നത് ) കഴുകി വൃത്തിയാക്കി കഷ്ണങ്ങൾ ആക്കി വക്കുക.

മിക്സിയിൽ 2-3 ചെറിയുള്ളി, അര കപ്പ് തേങ്ങ ചിരകിയത്, ഒരു ടേബിൾസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ മഞ്ഞൾപൊടി, അര ടേബിൾസ്പൂൺ മല്ലിപ്പൊടി ഇത്രേം ഇട്ട് പാകത്തിന് വെള്ളം ചേർത്ത് അരച്ചെടുക്കുക…

ഒരു പാനിൽ രണ്ടു സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടായാൽ ഒരു ടീസ്പൂൺ ഉലുവ ഇട്ട് പൊട്ടിക്കുക. ഇതിലേക്ക് ഒരു സവാള അരിഞ്ഞത്, കുറച്ച് കറിവേപ്പില, ഓരോ ടേബിൾസ്പൂൺ വീതം ഇഞ്ചി വെളുത്തുള്ളി അരിഞ്ഞത്, 2 പച്ചമുളക് കീറിയത്, ഒരു മീഡിയം തക്കാളി ഇത്രയും ഇട്ട് നന്നായി വഴറ്റുക. വഴന്നു കഴിഞ്ഞാൽ ഇതിലേക്ക് വാളൻപുളി പിഴിഞ്ഞതും, അരപ്പ്, പാകത്തിന് ഉപ്പ്, വെള്ളം ചേർത്ത് നന്നായി തിളപ്പിക്കുക. (വാളൻപുളി ഇഷ്ടമില്ലാത്തവർ കുടംപുളി ഉപയോഗിച്ചാലും മതി )ഇതിലേക്ക് മീൻ ഇടുക. മീൻ വെന്തു കഴിഞ്ഞാൽ സ്റ്റവ് ഓഫ്‌ ചെയ്ത് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയും കുറച്ച് കറിവേപ്പിലയും ഇട്ട് സെർവിങ് പ്ളേറ്റിലേക്ക് മാറ്റുക..