ദക്ഷിണ കൊറിയയിലെ ജനവാസമേഖലയില്‍ സൈനികാഭ്യാസത്തിനിടെ യുദ്ധവിമാനങ്ങളില്‍നിന്ന് അബദ്ധത്തില്‍ ബോംബുകള്‍ പതിച്ച് 15 പേര്‍ക്ക് പരിക്ക്. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. രണ്ട് യുദ്ധവിമാനങ്ങളില്‍നിന്നായി എട്ടുബോംബുകളാണ് ജനവാസമേഖലയില്‍ പതിച്ചതെന്നാണ് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഉത്തര കൊറിയയ്ക്ക് സമീപമുള്ള പൊചെയോണ്‍ നഗരത്തില്‍ ആയിരുന്നു സംഭവം. പരിശീലനത്തിനിടെ എയര്‍ഫോഴ്‌സ് കെ.എഫ്. 16 എയര്‍ ക്രാഫ്റ്റുകളില്‍നിന്നാണ് എം.കെ. 82 ഇനത്തില്‍പ്പെട്ട ബോംബുകള്‍ പതിച്ചത്. കെട്ടിടങ്ങള്‍ക്കും ഒരു പള്ളിക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വിഷയത്തേക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും നാശനഷ്ടങ്ങള്‍ക്ക് മാപ്പുചോദിക്കുന്നതായും ദക്ഷിണ കൊറിയൻ വ്യോമസേന അറിയിച്ചു.
പൊചിയോണില്‍ നടക്കാനിരിക്കുന്ന ദക്ഷിണ കൊറിയ-യു.എസ്. സംയുക്ത സൈനികാഭ്യാസത്തിന് മുന്നോടിയായുള്ള പരിശീലനത്തിനിടെയാണ് സംഭവം. നാശനഷ്ടങ്ങളുണ്ടായവര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
STORY HIGHLIGHT: aircraft accidentally drops bomb