കേരളത്തിലെ ഇവന്റ് മാനേജര്‍മാരുടെ സംഘടനയായ ‘ഇവന്റ് മാനേജ്മെന്റ് അസോസിയേഷന് കേരള (ഇമാക്) സൈലന്റ് ഹീറോസ് അവാര്‍ഡുകളുടെ ഏഴാം പതിപ്പ് ഏപ്രില്‍ 9, 10 തിയതികളില്‍ കൊല്ലം അഷ്ടമുടി ലീല റാവിസിൽ വച്ച് നടക്കും. കേരളത്തിലുടനീളമുള്ള ഇവന്റ് മാനേജര്‍മാരുടെ സുസ്ഥിര സേവനങ്ങളെ തിരിച്ചറിയുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഇമാക് അവാര്‍ഡുകള്‍ നല്‍കുന്നത്. വര്‍ഷങ്ങളായി സംസ്ഥാനത്തിലുടനീളമുള്ള ഇവന്റ് മാനേജ്മെന്റ് ഏജന്‍സികളെയും പ്രഫഷണലുകളെയും ആദരിക്കുകയും അനുമോദിക്കുകയും ചെയുന്ന വേദിയാണ് ഇമാക് സൈലന്റ് ഹീറോസ് അവാര്‍ഡ്സ്. കൂടാതെ സൈലൻ്റ് ഹീറോസ് അവാർഡ്സ് -2025 ലേക്കുള്ള നാമനിർദ്ദേശങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 15 വരെ നീട്ടി.
5 പ്രധാന വിഭാഗങ്ങളിൽ 60 ഉപവിഭാഗങ്ങളിലുമായി സ്വർണ്ണം, വെള്ളി, വെങ്കലം എന്നീ മെഡലുകളാണ് ജേതാക്കൾക്ക് ലഭിക്കുക. ഇവന്റ് ഡികോർ ആൻഡ് പ്രൊഡക്ഷൻ, ടെക്നിക്കൽ സപ്പോർട്ട് ആൻഡ് സൊലൂഷൻസ്, എന്റർടൈൻമെന്റ് ഡിസൈൻ, വെന്യു ആൻഡ് കാറ്ററിങ് സൊല്യൂഷൻസ്, പഴ്സണലൈസ്ഡ് സൊലൂഷ്യൻസ് എന്നീ വിഭാഗങ്ങളിലാണ് മത്സരം. 2024 ജനുവരി 1 മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ നടത്തിയ കോർപ്പറേറ്റ് പരിപാടികൾക്കും വിവാഹങ്ങൾക്കും അപേക്ഷിക്കാം. 2500 രൂപയാണ് പ്രവേശനഫീസ്. താല്പര്യമുള്ളവർക്ക് https://emaksilentheroes.com/ എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. അല്ലെങ്കിൽ 87144 95333, 9961186161 എന്നീ നമ്പറുകളിൽ മാർച്ച് 15നുള്ളിൽ ബന്ധപ്പെടാം.
‘കേരളത്തിലെ ഇവന്റ് മാനേജ്മെന്റ് മേഖലയിലെ ശ്രദ്ധേയമായ നേട്ടങ്ങള്‍ ആഘോഷിക്കുവാന്‍ സാധിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. ഇവന്റ് മാനേജ്മെന്റ് മേഖലയിലെ വിശിഷ്ടവ്യക്തികളും പ്രൊഫഷണലുകളും ഒത്തുചേരുന്നതിനാല്‍ ഈ വര്‍ഷത്തെ അവാര്‍ഡ് നിശ കൂടുതല്‍ മികവുറ്റതാവുമെന്ന് ഇവന്റ് മാനേജ്മെന്റ് അസോസിയേഷന് കേരള പ്രസിഡന്റ് രാജു കണ്ണമ്പുഴ പറഞ്ഞു.
കേരളത്തിലെ വിവിധ ഇവന്റ് മാനേജ്മെന്റ് ഏജന്‍സികളെ ഒരൊറ്റ പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുവരികയും അതുവഴി ഇവന്റ് മാനേജ്മെന്റ് ഏജന്‍സികളുടെ ഏക പ്രതിനിധി സംഘടനയായി മാറുകയും ചെയ്യുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെയാണ് 2009 ജൂലൈ 01 ന് ഇവന്റ് മാനേജ്മെന്റ് അസോസിയേഷന് കേരള ‘ഇമാക് ‘രൂപീകരിച്ചത്. ഇവന്റ് ആന്‍ഡ് എന്റര്‍ടൈന്‍മെന്റ് മാനേജ്മെന്റ് അസോസിയേഷനുമായി ‘ഇമാക് ‘ ന് അഫിലിയേഷന് ഉണ്ട്.
ഇവന്റുകളിലെയും അനുബന്ധ വ്യവസായങ്ങളിലെയും പ്രൊഫഷണലുകള്‍ക്ക് ഒരു മികച്ച നെറ്റ്വര്ക്കിംഗ് അവസരമാണ് ഇവന്റ് വാഗ്ദാനം ചെയ്യുന്നത്. പരിപാടിയില്‍ ബി2ബി എക്സ്പോ, വിജ്ഞാന സെഷനുകള്‍, മുഖ്യപ്രഭാഷണങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍, അവാര്‍ഡുകള്‍, വിനോദപരിപാടികള്‍ എന്നിവ നടക്കും.
ഇവന്റ് മാനേജ്മെന്റ് മേഖലയിലെ വിവിധ പ്രഫഷണലുകള്‍ക്കും മറ്റ് വ്യവസായമേഖലകളിലെ പ്രവര്‍ത്തകര്‍ക്കും ഒത്തുചേരുവാനുള്ള അവസരമായിരിക്കും ഈ പരിപാടി.
STORY HIGHLIGHT: event management association kerala