Kerala

കഞ്ചാവ് വവേട്ട; 1.4 കിലോ കഞ്ചാവുമായി അസം സ്വദേശി പിടിയിൽ – assam caught with cannabis

മലപ്പുറത്ത് എക്സൈസിന്റെ കഞ്ചാവ് വവേട്ട. നിലമ്പൂർ ആമപ്പെട്ടിയിൽ ബൈക്കിൽ കടത്തിക്കൊണ്ട് വന്ന 1.4 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി. അസം സ്വദേശി മഫിദുൽ ഇസ്‌ലാം എന്നയാളെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ബൈക്കിലെത്തിയ മഫിദുലിനെ സംശയം തോന്നി തടഞ്ഞ് പരിശോധിച്ചപ്പോഴാണ് ബാഗിൽ നിന്നും കഞ്ചാവ് കണ്ടെത്തിയത്.

കാളികാവ് എക്സൈസ് റേഞ്ച് പാർട്ടിയും എക്സൈസ് കമ്മീഷണർ സ്‌ക്വാഡും മലപ്പുറം ഐബിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

STORY HIGHLIGHT: assam caught with cannabis