Celebrities

അത്ഭുത ദ്വീപിലെ നായിക ഇപ്പോൾ എവിടെയാണ്? സാന്‍ഫ്രാന്‍സിസ്‌കോയില്‍ സെറ്റില്‍ഡായ താരത്തിന്റെ ഏറ്റവും പുതിയ വിശേഷം | Actress Mallika Kapoor

2011 ല്‍ റിലീസ് ചെയ്ത മകരമഞ്ഞ് എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ട് സിനിമാഭിനയം നിര്‍ത്തുകയും ചെയ്തു

ചുരുക്കം ചില സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും ചില നടിമാര്‍ ശരിക്കും പ്രേക്ഷക മനസ്സിലേക്ക് കയറും. അങ്ങനെ മലയാളികള്‍ ഇഷ്ടപ്പെട്ട നടിയാണ് മല്ലിക കപൂര്‍. മുംബൈക്കാരിയാമെങ്കിലും ഒരു നായിക എന്ന നിലയില്‍ മല്ലിക തുടക്കം കുറിച്ചത് 2005 ല്‍ വിനയന്‍ സംവിധാനം ചെയ്ത അത്ഭുത ദ്വീപ് എന്ന ചിത്രത്തിലൂടെയായിരുന്നു.

ബോളിവുഡിലാണ് തുടക്കം കുറിച്ചത് എങ്കിലും പിന്നീട് സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ സജീവമായ മല്ലിക കപൂര്‍, മാടമ്പി, ജാക്ക് ആന്റ് ജില്‍, അഡ്വക്കറ്റ് ലക്ഷ്മണന്‍ ലേഡീസ് ഓണ്‍ലി പോലുള്ള മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 2011 ല്‍ റിലീസ് ചെയ്ത മകരമഞ്ഞ് എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ട് സിനിമാഭിനയം നിര്‍ത്തുകയും ചെയ്തു.

14 വര്‍ഷമായി അഭിയത്തിന്റെ ഏഴയലത്തേ വരാത്ത നടി തന്റെ കുടുംബ ജീവിതം ആസ്വദിക്കുകയാണ് ഇപ്പോള്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ നടി തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങളും ഫോട്ടോകളും എല്ലാം അവിടെ പങ്കുവയ്ക്കാറുണ്ട്. 2013 ല്‍ ആണ് അമേരിക്കയില്‍ സെറ്റില്‍ഡ് ആയ ആളെ വിവാഹം ചെയ്ത് അങ്ങോട്ടേക്ക് മാറി.

ഒരു മകനും രണ്ട് പെണ്‍കുട്ടികളുമാണ് മല്ലികയ്ക്ക്. രണ്ടാമത്തെ പ്രസവത്തില്‍ പിറന്ന ഇരട്ടക്കുട്ടികളാണ് പെണ്‍മക്കള്‍. കുടുംബത്തോടൊപ്പം സാന്‍ഫ്രാന്‍സിസ്‌കോയില്‍ സെറ്റില്‍ഡ് ആയ നടി ഇപ്പോള്‍ മറ്റെന്തിനെക്കാളും കുടുംബത്തിനൊപ്പമുള്ള സമയമാണ് ആസ്വദിക്കുന്നത്. അഭിനയത്തിലേക്ക് വരുന്നതിനെ കുറിച്ച് ചിന്തിക്കുന്നതേയില്ല.
content highlight: Actress Mallika Kapoor