Celebrities

വീട്ടില്‍ ഷോര്‍ട്ട്സ് ഇടാന്‍ സമ്മതിക്കില്ല! സഞ്ജയ് ദത്ത് പൊസസീവ് ആണെന്ന് അമീഷ പട്ടേല്‍ | Ameesha Patel

സഞ്ജയ് ദത്തിനൊപ്പം ജന്മദിനം ആഘോഷിച്ചതിനെക്കുറിച്ചുള്ള ഓർമ്മകള്‍ പങ്കിടുകയാണ് താരം

മുംബൈ: ബോളിവുഡ് ബബിളിന് നൽകിയ അഭിമുഖത്തിൽ ബോളിവുഡ് നടി അമീഷ പട്ടേൽ. സഞ്ജയ് ദത്തിനൊപ്പം തന്റെ ജന്മദിനം ആഘോഷിച്ചതിനെക്കുറിച്ച് ഓർമ്മകള്‍ പങ്കിട്ടത് വൈറലാകുകയാണ്. നടന്‍ എന്നും തനിക്ക് സംരക്ഷണം നല്‍കിയെന്നും, തന്നോട് വലിയ അടുപ്പം കാണിച്ചുവെന്നും നടി പറഞ്ഞു.  വീട്ടിൽ ഷോര്‍ട്സ് പോലുള്ള പാശ്ചാത്യ വസ്ത്രങ്ങൾ ധരിക്കാൻ സഞ്ജയ് ദത്ത് അനുവാദമില്ലെന്നും അമീഷ വെളിപ്പെടുത്തി.

സഞ്ജയുടെ വീട്ടിൽ പോകുമ്പോൾ സൽവാർ-കമീസാണ് ധരിക്കാറെന്ന് അമീഷ പറഞ്ഞു “എന്‍റെ ജന്മദിനത്തിൽ സഞ്ജുവിന്‍റെ വീട്ടിൽ പാര്‍ട്ടി നടത്തി. അദ്ദേഹം വളരെ സംരക്ഷണം നല്‍കുന്നയാളും എന്‍റെ കാര്യത്തില്‍ പൊസസ്സീവ് സ്വഭാവമുള്ള വ്യക്തിയുമാണ്. ഞാൻ അദ്ദേഹത്തിന്‍റെ വീട്ടിൽ പോകുമ്പോൾ, എനിക്ക് ഷോർട്ട്സോ മോഡേണ്‍ വസ്ത്രങ്ങളോ ധരിക്കാൻ അനുവാദമില്ല. ഞാൻ സൽവാർ-കമീസ് ധരിക്കണം. ‘നീ ഈ സിനിമ ലോകത്തെ വളരെ നിഷ്കളങ്കയാണ് നീ. ഞാൻ നിനക്കായി ഒരു വരനെ കണ്ടെത്തും, നിന്നെ വിവാഹം കഴിപ്പിക്കും, നിന്റെ കന്യാദാനം നടത്തും’എന്ന് എന്നോട് സഞ്ജു പറയും”

“അദ്ദേഹം വളരെ സംരക്ഷണം നൽകുന്നവനും എന്നെ സ്നേഹിക്കുന്നവനും എപ്പോഴും ഞാന്‍ സന്തോഷത്തിലാണോ എന്നും അന്വേഷിക്കും. എന്റെ ജന്മദിനങ്ങളിൽ ഒന്ന് അദ്ദേഹത്തിന്‍റെ വീട്ടിലാണ് ആഘോഷിച്ചത്, ഒരു സ്വകാര്യ പാർട്ടിയിൽ കേക്ക് മുറിച്ചായിരുന്നു ആഘോഷം.” അമീഷ പറഞ്ഞു.

content highlight: Ameesha Patel