ആറ്റുകാൽ പൊങ്കാല മഹോത്സവമായതോടെ ക്ഷേത്ര പരിസരത്തെ റോഡുകളും നഗരസഭ നവീകരിച്ചു. ഇട റോഡുകൾ ഉൾപ്പെടെ എല്ലാ റോഡുകളുടെയും പണി പൂർത്തിയായി. ആറ്റുകാൽ പൊങ്കാല മഹോത്സവം തുടങ്ങി. ഭക്തജന തിരക്കുമേറി.
എന്നാൽ ഇനി ഭക്തജനങ്ങൾക്ക് ക്ഷേത്രത്തിലെത്താൻ പഴയതുപോലെ അത്ര കഷ്ടപ്പെടേണ്ടി വരില്ല. ക്ഷേത്ര പരിസരത്തെ എല്ലാ റോഡുകളും തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിൽ നവീകരിച്ചതോടെ വലിയ ആശ്വാസത്തിലാണ് ജനങ്ങൾ.
ആയിരണിമുട്ടം, കിള്ളിപ്പാലം തുടങ്ങി ക്ഷേത്രപരിസരത്തുള്ള എല്ലാ ഇട റോഡുകളുടെയും പണി പൂർത്തിയാക്കി