കൊല്ലം നഗരത്തിൽ കൊടികളും ഫ്ലെക്സുകളും നീക്കം ചെയ്യാൻ പൊലീസ് സംരക്ഷണം നൽകും. കോർപ്പറേഷൻ ജീവനകരാകും കൊടിമരവും ഫ്ലാക്സും നീക്കം ചെയ്യുക. ഇവർക്കാകും പൊലീസ് സംരക്ഷണം ലഭിക്കുന്നത്.
കോർപ്പറേഷൻ സെക്രട്ടറിയുടെ പരാതിയിലാണ് പൊലീസ് സംരക്ഷണം നൽകാൻ തീരുമാനം. കൊടിതോരണങ്ങൾ നീക്കം ചെയ്യാനുള്ള ഹൈക്കോടതി ഉത്തരവിന്മേലാണ് കോർപ്പറേഷന്റെ നടപടി.
കൊല്ലം നഗരത്തിൽ കൊടിതോരണങ്ങൾ നിയമങ്ങൾ കാറ്റിൽ പറത്തിയാണ് കെട്ടിയതെന്നുള്ള വിഷയത്തിൽ ഹൈക്കോടതി ഇന്നലെ തന്നെ വിമർശനങ്ങൾ മുന്നോട്ട് വെച്ചിരുന്നു. കോർപ്പറേഷൻ സെക്രട്ടറി സെക്രട്ടറി ഇക്കാര്യത്തിൽ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും ഹൈക്കോടതി ചോദിച്ചിരുന്നു.
മാത്രമല്ല പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ നിരന്തരം കോടതി ഉത്തരവ് ലംഘിക്കുന്നുവെന്ന് സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. നഗരത്തിൽ 20 ഫ്ലക്സും 2500 കൊടികളുo സ്ഥാപിച്ചതിനാണ് പിഴ. ഇതിനു പിന്നാലെയാണ് ഇവ നീക്കം ചെയ്യാൻ പൊലീസ് സംരക്ഷണം ഇപ്പോൾ ആ നഗരസഭ ആവശ്യപ്പെട്ടിട്ടുള്ളത്.