പ്രമേഹ രോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് അപകടകരമായി കൂടുകയോ കുറയുകയോ ചെയ്യുന്ന അവസ്ഥയാണ് ഡയബെറ്റിക് കോമ. രക്തത്തിലെ പഞ്ചസാരയുടെ അളവ് അമിതമായി കൂടുമ്പോൾ ഉണ്ടാകുന്നുതാണ് ഹൈപ്പർഗ്ലൈസെമിക് കോമ. ഹൈപ്പോഗ്ലൈസെമിക് കോമ രക്തത്തിലെ പഞ്ചസാരയുടെ അളവ് അമിതമായി കുറയുമ്പോൾ ഉണ്ടാകുന്നു.
അമിത ദാഹം, പതിവിലധികം മൂത്രം പോകൽ. ശാരീരികമായും മാനസികമായും ക്ഷീണം, മങ്ങിയ കാഴ്ച, വയറുവേദന, മലബന്ധം, മയക്കം, വരണ്ട ചർമ്മം, മധുരമുള്ള ശ്വാസം.
അമിത വിശപ്പ്, തലകറക്കം, വിയർപ്പ്, ഹൃദയമിടിപ്പ് വർദ്ധനവ്, ചിന്തകൾ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, ദേഷ്യം, ബോധക്ഷയം
ഡയബെറ്റിക് കോമ ഒരു അടിയന്തര നിലയാണ്. ഇതിന്റെ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ഒരു ഡോക്ടറെ കാണുന്നതാണ് ഉചിതം.