Kerala

വെഞ്ഞാറമൂട് കൂട്ടകൊലക്കേസ്; കുറ്റബോധമില്ലാതെ അഫാൻ, കൊലപാതകം നടത്തിയ വീടുകളിൽ എത്തി തെളിവെടുത്തു – venjaramoodu mass murder

ആറ്റിങ്ങൽ ഡിവൈഎസ്പി യുടെ നേതൃത്വത്തിലായിരുന്നു പൊലീസ് തെളിവെടുപ്പ് നടന്നത്

വെഞ്ഞാറമൂട് കൂട്ടകൊലക്കേസ് പ്രതി അഫാനെ കൊലപാതകം നടന്ന വീടുകളിലെത്തിച്ചു തെളിവെടുത്തു. പാങ്ങോട് സൽമാ ബീവിയുടെ വീട്ടിലും അഫാന്റെ വെഞ്ഞാറമൂട് പേരുമലയിലെ വീട്ടിലും എത്തിച്ചാണ് പൊലീസ് തെളിവെടുപ്പു നടത്തിയത്. പാങ്ങോട് പൊലീസ് റജിസ്റ്റർ ചെയ്ത സൽമാ ബീവിയുടെ കൊലക്കേസിലാണ് ആദ്യം തെളിവെടുപ്പു നടത്തിയത്. സംഭവ സ്ഥലത്ത് സംഘർഷാവസ്ഥ കണക്കിലെടുത്ത് കനത്ത പോലീസ് കാവലും ഏർപ്പെടുത്തിയിരുന്നു. ആറ്റിങ്ങൽ ഡിവൈഎസ്പി യുടെ നേതൃത്വത്തിലായിരുന്നു പൊലീസ് തെളിവെടുപ്പ് നടന്നത്.

യാതൊരു ഭാവഭേദമോ കുറ്റബോധമോ ഇല്ലാതെയാണ് അഫാൻ പോലീസ് ഉദ്യോഗസ്ഥരോടു കാര്യങ്ങൾ വിശദീകരിച്ചത്. സൽമാ ബീവിയുടെ വീട്ടിലെത്തിച്ച അഫാനോട് തെളിവെടുപ്പിനിടെ പോലീസ് കൂടുതൽ വിവരങ്ങൾ ചോദിച്ചറിഞ്ഞു. മാല ആവശ്യപ്പെട്ടുവെങ്കിലും മുത്തശ്ശി സൽമാബീവി അഫാന് മാല നൽകിയിരുന്നില്ല. ഇതിൽ പ്രകോപിതനായാണ് സൽമാബീവിയെ കൊലപ്പെടുത്തിയതെന്നാണ് കഴിഞ്ഞ ദിവസം അഫാൻ പോലീസിന് നൽകിയ മൊഴി.

സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ എത്തിയ അഫാൻ മാല പണയം വച്ച ശേഷം പ്രതി ചില കടങ്ങൾ വീട്ടുകയും ചെയ്തിരുന്നു. പാങ്ങോട്ടെ തെളിവെടുപ്പിനു ശേഷം വെഞ്ഞാറമൂട് പേരുമലയിലെ വീട്ടിലെത്തിച്ചും പൊലീസ് തെളിവെടുപ്പ് നടത്തി. ഇവിടെവെച്ചാണ് പ്രതി മാതാവ് ഷെമിയെ കൊലപ്പെടുത്താൻ ശ്രമിച്ചതും. സഹോദരൻ അഫ്സാനെയും പെൺസുഹ‍ൃത്തിനെയും കൊലപ്പെടുത്തിയതും.

STORY HIGHLIGHT: venjaramoodu mass murder