Kerala

സുസ്ഥിരമായ വികസനമാണ് ഇന്ന് ലോകത്തിന് ആവശ്യം; മന്ത്രി പി പ്രസാദ് – The three-day international summit concluded

ഇന്നിന്റെ ആവശ്യങ്ങൾക്കായി നാളെയുടെ പരിസ്ഥിതിയെ ഇല്ലായ്മ ചെയ്യരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു

സുസ്ഥിര വികസന ലക്ഷ്യങ്ങൾ നേടിയെടുക്കാൻ പരിസ്ഥിതി സൗഹാർദ്ദപരമായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക എന്ന മുദ്രാവാക്യം സമൂഹത്തിന് മുൻപിൽ വെച്ചാണ് അന്താരാഷ്‌ട്ര ഉച്ചകോടിക്ക് അമൃതയിൽ തിരശീല വീഴുന്നത്. പരിസ്ഥിതി നാശോന്മുഖമാക്കുന്ന വികസന പദ്ധതികൾക്ക് ബദൽ, പരിസ്ഥിതി സൗഹൃദ വികസന പദ്ധതികൾ തന്നെയെന്ന് മൂന്ന് ദിവസം നീണ്ടുനിന്ന ഉച്ചകോടി സാക്ഷ്യപ്പെടുത്തി.

ലോകത്ത് വികസനം സുസ്ഥിരമാകണമെങ്കിൽ അത് പരിസ്ഥിതി സൗഹാർദപരമായിരിക്കണമെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. നമാമി ഗംഗ പദ്ധതിക്ക് മാതാ അമൃതാനന്ദമയി ദേവി നൂറുകോടി രൂപ സഹായം നൽകിയത് നദികളുടെ വീണ്ടെടുപ്പ് എത്രമാത്രം പ്രാധാന്യമർഹിക്കുന്നുവെന്ന അമ്മയുടെ കാഴ്ചപ്പാടിന്റെ പ്രതിഫലനമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പരിസ്ഥിതി നന്നാവാൻ മനസ്ഥിതി നന്നാവണമെന്ന മാതാ അമൃതാനനന്ദമയി ദേവിയുടെ വാക്കുകൾ ആവർത്തിച്ച അദ്ദേഹം ഇന്നിന്റെ ആവശ്യങ്ങൾക്കായി നാളെയുടെ പരിസ്ഥിതിയെ ഇല്ലായ്മ ചെയ്യരുതെന്നും ഓർമിപ്പിച്ചു.

മാതാ അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദപുരി, മാതൃഭൂമി പിആർ വൈസ് പ്രസിഡന്റ് ശ്രീമതി പി. വി. മിനി, മണ്ണുത്തി കേരള കാർഷിക സർവകലാശാല പ്രൊഫസറും അസിസ്റ്റന്റ് ഡയറക്ടർ ഓഫ് എക്സ്റ്റൻഷനുമായ ഡോ. ശ്രീവൽസൻ ജെ. മേനോൻ, അമൃത വിശ്വവിദ്യാപീഠം കൊച്ചി ക്യാമ്പസ് ഡയറക്ടറും ഡീനുമായ ഡോ. യു കൃഷ്ണകുമാർ. അമൃത സ്കൂൾ ഓഫ് ആയുർവേദയിലെ സെന്റർ ഫോർ അഡ്വാൻസ്ഡ് റിസർച്ച് ഇൻ ആയുർവേദ ഡയറക്ടർ ഡോ. പി. റാം മനോഹർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

STORY HIGHLIGHT: The three-day international summit concluded