India

യുവതിയുടെ ലൈംഗികാതിക്രമ പരാതി; മതപ്രഭാഷകനെതിരെ കേസ് – sexual assault allegations against pastor

എന്നാൽ പാസ്റ്റർ യുവതിയുടെ ആരോപണങ്ങൾ നിഷേധിച്ചു

യുവതിയുടെ ലൈംഗികാതിക്രമ പരാതിയിൽ ഗ്ലോറി ആൻഡ് വിസ്‍ഡം ചർച്ചിലെ പാസ്റ്റർ ബജീന്ദർ സിങിനെതിരെ കേസ്. പ്രവാചകൻ ബജീന്ദർ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ജലന്ധറിൽനിന്നുള്ള പാസ്റ്റർ മോശം സന്ദേശങ്ങൾ അയച്ചതായും കുടുംബത്തെ ഭീഷണിപ്പെടുത്തിയതായും മാനസികമായി പീഡിപ്പിച്ചതായും പരാതിക്കാരി പോലീസിനോട് പറഞ്ഞു.

2022ൽ പള്ളിയിലെ ഒരു മുറിയിൽ ഒറ്റയ്ക്ക് ഇരുത്തി കെട്ടിപ്പിടിച്ചതായും മോശം രീതിയിൽ സ്‍പർശിച്ചെന്നും യുവതി പരാതിയിൽ പറയുന്നു. ‘കോളജിൽ പോവുമ്പോഴും തിരികെ വീട്ടിലേക്ക് മടങ്ങുമ്പോഴും അവർ എന്റെ പുറകേ കാർ അയക്കും. അച്ഛൻ ഒരിക്കലും തിരികെ വീട്ടിലേക്ക് എത്താത്ത സ്ഥിതിയും പള്ളിയിൽനിന്നും ജീവനോടെ അമ്മ പുറത്തെത്താതിരിക്കുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാകണോയെന്നും അവർ നിരന്തരം ചോദിക്കുമായിരുന്നു. നേരിട്ടിരുന്ന പീഡനങ്ങൾ ആരോടും തുറന്നുപറയാൻ കഴിഞ്ഞിരുന്നില്ല.’ യുവതി പറഞ്ഞു.

പാസ്റ്റർക്ക് കഞ്ചാവ് ബിസിനസും സ്ത്രീകളെ കടത്തുമുണ്ടായിരുന്നു. ആരെങ്കിലും എതിർത്ത് ശബ്ദിച്ചാൽ അവരെ കൊല്ലുമായിരുന്നെന്നും യുവതി വിശദീകരിച്ചു. എന്നാൽ പാസ്റ്റർ യുവതിയുടെ ആരോപണങ്ങൾ നിഷേധിച്ചു.

STORY HIGHLIGHT: pastor Bajinder Singh in sexual harassment case