ചേർത്തലയിൽ വ്യാജശമ്പള സർട്ടിഫിക്കറ്റ് തയാറാക്കി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ചേർത്തല ടൗൺ ലിപ് സ്കൂളിലെ പ്രധാന അധ്യാപിക എൻ.ആർ സീതയെ സസ്‌പെന്റ് ചെയ്ത് വിദ്യാഭ്യാസ വകുപ്പിന്‍റെ നടപടി. വിവിധ സ്റ്റേഷനുകളിൽ ലഭിച്ച പരാതികളിൽ ഇവർക്കെതിരെ പോലീസ് കേസെടുത്തതിന് പിന്നാലെയാണ് ഈ സസ്പെൻഷൻ നടപടി. സ്കൂളിലെ അധ്യാപകരുടെയും ജീവനക്കാരുടെയും ചില രക്ഷിതാക്കളുടെയുടെയും പേരിലാണ് ഹെഡ്മാസ്റ്ററായ എൻ.ആർ സീത വ്യാജമായി ശമ്പള സർട്ടിഫിക്കറ്റ് നിർമിച്ചത്.
സ്കൂളിലെ നാല് അധ്യാപകർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് പരാതി നൽകിയതോടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. വ്യാജ ശമ്പള സർട്ടിഫിക്കറ്റ് ഹാജരാക്കി കെഎസ്എഫ്ഇയിൽ നിന്ന് 30 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നാണ് പരാതി. അധ്യാപകരുടെ പരാതിയിൽ ചേർത്തല, അർത്തുങ്കൽ, പട്ടണക്കാട് പോലിസ് സ്റ്റേഷനുകളിലായി ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.
STORY HIGHLIGHT: headmistress suspended