ജോലിചെയ്യുന്ന സ്ഥാപനത്തിന്റെ വെബ്സൈറ്റിൽ ഭാര്യയെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള കുറിപ്പ് പങ്കുവച്ച് യുവാവ് ആത്മഹത്യ ചെയ്തു. മുംബൈയിലെ സഹാറ ഹോട്ടലിൽ വച്ചു കഴിഞ്ഞ വെള്ളിയാഴ്ചയാണു നിഷാന്ത് ത്രിപാദി ജീവനൊടുക്കിയത്. മൂന്നു ദിവസങ്ങൾക്കു മുൻപ് ഹോട്ടലിലെത്തിയ യുവാവ് മുറിക്കു മുന്നിൽ ഡു നോട്ട് ഡിസ്റ്റർബ് സൈൻ പ്രദർശിപ്പിച്ചിരുന്നു. എന്നാൽ യുവാവിൽനിന്ന് യാതൊരുവിധ പ്രതികരണവും ലഭിക്കാത്തതിനെ തുടർന്നു ഹോട്ടൽ ജീവനക്കാർ മുറിതുറന്ന് നോക്കിയപ്പോഴാണ് നിഷാന്ദ് ത്രിപാദിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
‘നീയിത് വായിക്കുമ്പോഴേക്കു ഞാൻ പോയിട്ടുണ്ടാവും. സംഭവിച്ചതിനെല്ലാം എനിക്ക് നിന്നെ വെറുക്കാം, എന്നാൽ ഞാനത് ചെയ്യുന്നില്ല. സ്നേഹമാണ് ഞാൻ ഈ സമയത്ത് തിരഞ്ഞെടുക്കുന്നത്. അന്നും ഇന്നും നിന്നെ ഞാൻ സ്നേഹിക്കുന്നു. അത് അവസാനിക്കുന്നില്ല. ഞാൻ സഹിച്ച എല്ലാ പ്രതിസന്ധികളും എന്റെ അമ്മയ്ക്ക് അറിയാം. നീയും പ്രാർഥ മൗസിയും എന്റെ മരണത്തിന് ഉത്തരവാദികളാണ്. ‘ യുവാവ് കുറിച്ചു.
യുവാവിന്റെ അമ്മയുടെ പരാതിയിൽ ഭാര്യ അപൂർവ പരിഖ്, ആന്റി പ്രാർഥന മിഷ്റ എന്നിവർക്കെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്.
STORY HIGHLIGHT: mumbai businessman suicide