World

അമേരിക്ക-യുക്രൈൻ ചർച്ച ഇനി ജിദ്ദയിൽ നടക്കും – saudi arabia next week

അടുത്ത അമേരിക്ക – യുക്രൈൻ ചർച്ചയ്ക്ക് വേദി സൗദി അറേബ്യ തന്നെയെന്ന് ഉറപ്പായി. അടുത്തയാഴ്ച്ച ജിദ്ദയിലാകും ചർച്ച നടക്കുക. യുക്രൈൻ പ്രസിഡന്‍റ് വ്ലോദിമിർ സെലൻസ്കി തിങ്കളാഴ്ച്ച സൗദിയിലെത്തും. ഡോണൾഡ് ട്രംപുമായുള്ള തർക്കങ്ങൾക്കും നാടകീയതകൾക്കും ശേഷം ഇനി ചർച്ച ജിദ്ദയിൽ നടക്കും.

യുക്രൈനുമായി ഇപ്പോഴെത്തി നിൽക്കുന്ന അമേരിക്കയുടെ ബന്ധം, കരാറുകൾ, സൈനിക സഹായം, സാമ്പത്തിക സഹായം, ധാതു ഖനന ധാരണ എന്നിവ ചർച്ചയായേക്കും. റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ ഭാവി തീരുമാനിക്കുന്നത് കൂടിയാകും ചർച്ച. സൗദി അറേബ്യ ചർച്ചയ്ക്ക് സാഹചര്യം ഒരുങ്ങിയതിനെ സ്വാഗതം ചെയ്തു.

story highlight: saudi arabia next week