ദോശയ്‌ക്കൊപ്പം കഴിക്കാൻ രുചികരമായ പൈനാപ്പിൾ ചട്നി തയ്യാറാക്കിയാലോ? എന്നും തയ്യാറാക്കുന്ന ചട്നിയിൽ നിന്നും അല്പം വ്യത്യസ്തമായി ഒരു ചട്നി.
ആവശ്യമായ ചേരുവകൾ
- തേങ്ങ
- പൈനാപ്പിൾ
- ഇഞ്ചി
- ഉപ്പ്
- കടലപരിപ്പ്
- പച്ചമുളക്
- വെള്ളം
- കടുക്
- വെളിച്ചെണ്ണ
- വറ്റൽമുളക്
- കറിവേപ്പില
- മഞ്ഞൾപ്പൊടി
തയ്യാറാക്കുന്ന വിധം
ഒരു കപ്പ് തേങ്ങ ചിരകിയതിലേക്ക് അര കപ്പ് പൈനാപ്പിൾ ചേർക്കുക. അതിലേയ്ക്ക് ഒരു ടേബിൾ സ്പൂൺ കടലപരിപ്പ്, ചെറിയ കഷ്ണം ഇഞ്ചി, രണ്ട് പച്ചമുളക്, ആവശ്യത്തിന് ഉപ്പ്, അൽപ്പം വെള്ളം എന്നിവയൊഴിച്ച് അരച്ചെടുക്കുക. ഒരു ചീനച്ചട്ടി അടുപ്പിൽവെച്ച് ആവശ്യത്തിന് എണ്ണയൊഴിച്ച് ഒരു ടീസ്പൂൺ കടുക് പൊട്ടിച്ച് അൽപ്പം വറ്റൽ മുളകും, കറിവേപ്പിലയും ചേർത്തിളക്കിയതിലേയ്ക്ക് അൽപ്പം മഞ്ഞൾപ്പൊടിയും, അരച്ചുവെച്ചിരിക്കുന്ന പൈനാപ്പിളും കൂടി ചേർത്ത് ഇളക്കി വേവിച്ചെടുക്കുക. പൈനാപ്പിൾ ചട്നി തയ്യാർ.