Celebrities

ഒറ്റ രാത്രികൊണ്ടാണ് തൃഷ നായികയായത്! വെളിപ്പെടുത്തൽ | Actress Thrusha

വിവാഹ ജീവിതം പോലും സിനിമയ്ക്ക് വേണ്ടി തൃഷ മാറ്റിവെച്ചു

സിനിമയിൽ ഒരാൾക്ക് വളരാനും തളരാനും അധികം നേരം വേണ്ട. എത്ര വലിയ താരമാണെങ്കിലും നിലം പതിക്കാന്‍ അധികം കാലതാമസമില്ല. അങ്ങനെ ഒരു ഇന്റസ്ട്രിയിലാണ് കഴിഞ്ഞ 25 വര്‍ഷങ്ങളായി ഒരു നടി നായികയായി നിലനില്‍ക്കുന്നത്. വിവാഹ ജീവിതം പോലും സിനിമയ്ക്ക് വേണ്ടി മാറ്റിവച്ച തൃഷ കൃഷ്ണന്‍.

സിനിമയില്‍ വരാന്‍ ഒട്ടും താത്പര്യമുണ്ടായിരുന്നില്ല, മോഡലിങ് ആയിരുന്നു എനിക്കിഷ്ടം എന്ന് തൃഷ കൃഷ്ണന്‍ മുന്‍പൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അധിക കാലം ഇന്റസ്ട്രിയില്‍ ഉണ്ടാവില്ല, മുഖ്യമന്ത്രിയാവണം എന്നൊയിരുന്നു ഒരു കാലത്ത് തൃഷയുടെ ആഗ്രഹം. എന്നാല്‍ അതെല്ലാം താണ്ടി ഇന്നും സൗത്ത് ഇന്ത്യയില്‍ ഏറ്റവും താരമൂല്യമുള്ള നടിയായി തൃഷ നിലനില്‍ക്കുന്നു.

തൃഷയുടെ തുടക്കത്തെ കുറിച്ച് രാധാ രവി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഒരൊറ്റ രാത്രികൊണ്ട് നടിയായി മാറിയ താരമാണ് തൃഷ എന്നാണ് രാധ രവി പറയുന്നത്.

1999 ല്‍ സിമ്രനും പ്രശാന്തും കേന്ദ്ര കഥാപാത്രമായി എത്തിയ ജോഡി എന്ന ചിത്രത്തില്‍ നായികയുടെ കൂട്ടുകാരിയായി ചെറിയ റോളില്‍ എത്തിയ നടിയാണ് തൃഷ. മൗനം പേസിയതേ എന്ന ചിത്രത്തിലൂടെയാണ് നായികയായുള്ള തുടക്കം. അതൊരു വിധിയാണ് എന്നാണ് രാധാ രവി പറയുന്നത്.
യഥാര്‍ത്ഥത്തില്‍ ആ റോള്‍ ചെയ്യേണ്ടിയിരുന്നത് ബോളിവുഡില്‍ നിന്നുള്ള ഒരു നടിയായിരുന്നു.

അവസാന നിമിഷം അവര്‍ സിനിമയില്‍ നിന്ന് പിന്മാറി. ഒറ്റ രാത്രി കൊണ്ട് നായികയെ കണ്ടെത്താന്‍ കഴിയില്ല, ജോഡിയില്‍ അഭിനയിച്ച ആറേഴ് പെണ്‍കുട്ടികളില്‍ തൃഷയെ കാണാന്‍ നന്നായിട്ടുണ്ട്, അവര്‍ തന്നെ നായികയായിക്കോട്ടെ എന്ന് സംവിധായകന്‍ പറഞ്ഞു. അങ്ങനെ നായികയായി! തലവര എന്നാല്‍ അതാണ്. സിനിമയില്‍ ആര് വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും മാറാം- രാധാ രവി പറഞ്ഞു.

content highlight: Actress Thrusha