വീട്ടിലെ വിശേഷങ്ങളും മക്കളുടെ കാര്യങ്ങളുമൊക്കെ സുമ ജയറാം വീഡിയോയില്‍ കാണിക്കാറുണ്ട്. മക്കളെ നോക്കാനായി രണ്ടുപേര്‍ എപ്പോഴും കൂടെയുണ്ട്. വീട്ടിലെ കാര്യങ്ങള്‍ ചെയ്യാനായി വേറെ രണ്ടുപേര്‍. അങ്ങനെ നാല് പേരാണ് കൂടെയുള്ളതെന്നും അവര്‍ പറഞ്ഞിരുന്നു. മെയ്ഡ്‌സിനൊപ്പമായി പുറത്ത് പോവുന്നതും, സിനിമ കാണുന്നതും, പാചക പരീക്ഷണം നടത്തുന്നതുമെല്ലാം വീഡിയോയില്‍ കാണിക്കാറുണ്ട്.
സ്റ്റാഫ് നാലുപേര്‍ വീട്ടിലുണ്ടെങ്കിലും ഞാന്‍ നോക്കുന്നത് പോലെയാവില്ല എല്ലാം. പുറത്തെവിടെയെങ്കിലും പോയി വരുമ്പോള്‍ അവര്‍ സംസാരമായിരിക്കും എന്ന് പറഞ്ഞത് ശരിയാണ്. അത് ഞാന്‍ പറഞ്ഞത് നമ്മുടെ നാട്ടിലെ ചേച്ചിമാരെക്കുറിച്ചല്ല, വേറെ വീട്ടില്‍ നിന്നും കേട്ടതാണ് അതേക്കുറിച്ച്. ആറ് വര്‍ഷവും, എട്ട് വര്‍ഷവുമൊക്കെ നിന്ന ചേച്ചിമാരെയല്ല ഞാന്‍ കുറ്റം പറഞ്ഞത്. അവരൊക്കെ നമ്മുടെ പിള്ളേരെ നന്നായിട്ട് നോക്കുന്നവരാണ്.
പിള്ളേരെ നോക്കാനായിട്ട് ഞാന്‍ സെപ്പറേറ്റ് ആള്‍ക്കാരെ വെച്ചിട്ടുണ്ട്. അവര് കിച്ചണില്‍ പോയി കിച്ചണിലുള്ളവരോട് സംസാരിച്ചിരിക്കും. ഞാന്‍ എവിടെയെങ്കിലും പോയി വരുമ്പോള്‍ പിള്ളേരുടെ തലയൊക്കെ മുഴച്ചിരിക്കുന്നത് കാണാം. അതേക്കുറിച്ച് ചോദിക്കുമ്പോള്‍ അവര് തമ്മില്‍ ഇടിയായിരുന്നു എന്ന് പറയും. ആ സമയത്ത് നിങ്ങള്‍ അവിടെയുണ്ടായിരുന്നില്ലേ എന്ന് ചോദിക്കുമ്പോള്‍ ഞങ്ങള്‍ നില്‍ക്കുന്ന സമയത്താണ് ഇടിച്ചതെന്ന് പറയും. എന്ത് പണിയുണ്ടെങ്കിലും അത് നിര്‍ത്തി പിള്ളേരുടെ കൂടെ ഇരിക്കാന്‍ ഞാന്‍ പറയാറുണ്ട്. അത്യാവശ്യ കാര്യങ്ങള്‍ക്ക് പോവുമ്പോള്‍ മാത്രമേ പിള്ളേരെ കൊണ്ടുപോകാതെയിരിക്കാറുള്ളൂ. എല്ലാവരെയും കൂട്ടിയാണ് പോവാറുള്ളത്.
ഞാന്‍ മെയ്ഡ്‌സിനെ നന്നായി നോക്കുന്നില്ല എന്ന തരത്തിലുള്ള കമന്റുകള്‍ വന്നിരുന്നു. എന്റെ വീട്ടില്‍ വന്നിട്ടുള്ളവരെയെല്ലാം നന്നായി തന്നെയാണ് ട്രീറ്റ് ചെയ്യാറുള്ളത്. അവര്‍ക്ക് ഫുഡ് വിളമ്പിക്കൊടുത്തതിന് ശേഷം മാത്രമേ ഞാന്‍ കഴിക്കാറുള്ളൂ. അവരെ ഞാന്‍ കംഫര്‍ട്ടാക്കാറുണ്ട്. സാലറിയും കൃത്യമായി കൊടുക്കാറുണ്ട്. നാല് പേരെയൊക്കെ നിര്‍ത്തി നല്ല ചെലവാണെന്ന് ചിലരൊക്കെ പറയും. നാല് കുടുംബങ്ങളല്ലേ കഴിഞ്ഞുപോവുന്നത്.-സുമ പറയുന്നു
content highlight: Suma Jayaram