Kerala

ജോലി തിരക്ക് കാരണമാണ് വരാഞ്ഞത്; എം മുകേഷ് സിപിഐഎം സമ്മേളന വേദിയിൽ

നടനും എംഎൽഎയുമായ മുകേഷ് കൊല്ലത്ത് നടക്കുന്ന സിപിഐഎം സംസ്ഥാന സമ്മേളന വേദിയിലെത്തി. പാർട്ടി സമ്മേളനത്തിൽ സ്ഥലം എംഎൽഎയുടെ അസാന്നിധ്യം ഏറെ ചർച്ചയായിരുന്നു. എം മുകേഷ് ഇവിടെ തന്നെയുണ്ടെന്നാണ് ചോദ്യങ്ങളോട് എംഎൽഎ പ്രതികരിച്ചത്.

ജോലി തിരക്ക് കാരണമാണ് സമ്മേള വേദിയിൽ എത്താൻ കഴിയാതിരുന്നത്. ലോഗോ പ്രകാശനത്തിന് താൻ ഉണ്ടായിരുന്നുവെന്നും മുകേഷ് പറഞ്ഞു. എറണാകുളത്ത് നിന്നാണ് എം മുകേഷ് കൊല്ലത്ത് എത്തിയത്.

‘രണ്ടു ദിവസം ഇല്ലായിരുന്നു. മാധ്യമങ്ങളുടെ കരുതലിനും സ്നേഹത്തിനും നന്ദി അറിയിക്കുന്നു. ഞാൻ പാർട്ടി മെമ്പർ അല്ല. അതിന്റെതായ പരിമിതികൾ ഉണ്ട്. അതുകൊണ്ടാണ് വരാഞ്ഞത്. അടുത്ത മാസം എംഎൽഎമാരുടെ ടൂർ ഉണ്ട്. ആ സമയത്തും കണ്ടില്ല എന്ന് പറയരുത്. ഇത്രയും ഗംഭീരമായ സമ്മേളനം നടക്കുന്നതിന് കൊല്ലത്തിന് അഭിമാനിക്കാം’- എം മുകേഷ് പറഞ്ഞു.

Latest News