Kerala

ജാമിഅ മില്ലിയ പ്രവേശന പരീക്ഷ; കോഴിക്കോട് പരീക്ഷാ കേന്ദ്രം അനുവദിച്ച് സർവകലാശാല

ഡൽഹി ജാമിഅ മില്ലിയ ഇസ്ലാമിയ സർവകലാശാല പ്രവേശന പരീക്ഷാ കേന്ദ്രമായി കോഴിക്കോട് ഉൾപ്പെടുത്തി. ദക്ഷിണേന്ത്യയിലെ ഏക കേന്ദ്രമായ തിരുവനന്തപുരത്തെ ഒഴിവാക്കിയതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. തുടർന്നാണ് കോഴിക്കോടിനെ ഉൾപ്പെടുത്തിയത്. ദ​ക്ഷി​ണേ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളെ ആ​വ​ശ്യ​മി​​ല്ലെ​ന്ന് ജാ​മി​അ മി​ല്ലി​യ സ​ർ​വ​ക​ലാ​ശാ​ല തീ​രു​മാ​നി​ച്ചോയെന്ന് ശ​ശി ത​രൂ​ർ എ​ക്സി​ൽ കു​റി​ച്ചിരുന്നു. വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട് ഹാ​രി​സ് ബീ​രാ​ൻ എം.​പി ജാ​മി​അ മി​ല്ലി​യ വൈ​സ്ചാ​ൻ​സ​ല​ർ​ക്ക് ക​ത്ത​യ​ച്ചിരുന്നു.

കേ​ര​ള​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തോ കോ​ഴി​ക്കോ​ട്ടോ വ​ർ​ഷ​ങ്ങ​ളാ​യി ജാ​മി​അ പ​രീ​ക്ഷ കേ​ന്ദ്രം അ​നു​വ​ദി​ക്കാ​റു​ണ്ടെ​ന്നും ഇ​ത് ഒ​ഴി​വാ​ക്ക​പ്പെ​ടു​ന്ന​തോ​ടെ ജാ​മി​അ​യി​ലെ വി​വി​ധ കോ​ഴ്സു​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാ​ൻ കാ​ത്തി​രി​ക്കു​ന്ന 2000ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളാ​ണ് ദു​രി​ത​ത്തി​ലാ​വു​ക​യെ​ന്നും ഹാ​രി​സ് ബീ​രാ​ൻ ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടിയിരുന്നു.

ഡ​ൽ​ഹി, ല​ഖ്നോ, ഗു​വാ​ഹ​തി, പ​ട്ന, കൊ​ൽ​ക്ക​ത്ത, ശ്രീ​ന​ഗ​ർ, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു മുൻ വ​ർ​ഷ​ങ്ങ​ളി​ൽ ജാ​മി​അ പ്ര​വേ​ശ​ന പ​രീ​ക്ഷ സെ​​ന്റ​റു​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ, ഇ​ക്കു​റി തി​രു​വ​ന​ന്തപു​രം ഒ​ഴി​വാ​ക്കി ഭോ​പാ​ലി​ലും മാ​ലേ​ഗാ​വി​ലും പു​തി​യ സെ​ന്റ​റു​ക​ൾ അ​നു​വ​ദി​ച്ചു​വെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ജാ​മി​അ പു​റ​ത്തി​റ​ക്കി​യ പ്രോ​സ്​​പെ​ക്ട​സി​ൽ പറഞ്ഞിരുന്നു. ​

ദക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലെ ഏ​ക കേ​ന്ദ്ര​മാ​യ തി​രു​വ​ന​ന്ത​പു​രം സെ​ന്റ​ർ ഒ​ഴി​വാ​ക്കി​യ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേധം ശതമായതോടെയാണ് കോഴിക്കോടിനെ ഉൾപ്പെടുത്തിയെന്ന അറിയിപ്പ് വരുന്നത്.

Latest News