Kerala

കാസര്‍ഗോഡ് സൂര്യാഘാതമേറ്റ് വയോധികന്‍ മരിച്ചു

സൂര്യാഘാതമേറ്റ് കുഴഞ്ഞ് വീണ് വയോധികന്‍ മരിച്ചു. വലിയപൊയില്‍ നാടാച്ചേരിയിലെ മടിയന്‍ കണ്ണനാണ് (92) മരണപ്പെട്ടത്. വീട്ടിലെ പറമ്പില്‍ ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. പകല്‍ 2.30 ഓടെയാണ് വീട്ടുപറമ്പില്‍ കുഴഞ്ഞ് വീണ നിലയില്‍ കണ്ടെത്തിയത്.

ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ദേഹത്ത് സൂര്യാഘാതമേറ്റ പൊള്ളലുമുണ്ട്. ഭാര്യ: വല്ലയില്‍ നാരായണി. മക്കള്‍: സുകുമാരന്‍, രമണി, ഉണ്ണികൃഷ്ണന്‍ (അസി. ലേബര്‍ ഓഫിസ,് കാഞ്ഞങ്ങാട്). മരുമക്കള്‍: ജയലക്ഷ്മി, സുജാത, സുകുമാരന്‍, സഹോദരി: പരേതയായ മാണി.