ഈസ്റ്റ് ഒറ്റപ്പാലത്ത് പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് മോഷണം. മൂന്ന് ഗ്രാം തൂക്കമുള്ള സ്വർണാഭരണവും 1500 രൂപയും നഷ്ടമായി. ഈസ്റ്റ് ഒറ്റപ്പാലം ഭാരതപ്പുഴ റോഡിൽ മണ്ണുംപടിക്കൽ ജാഫർ അലിയുടെ വീട്ടിലാണ് മോഷണം നടന്നത്. രാത്രി എട്ടുമണിയോടെ വീട്ടുകാർ വീട് പൂട്ടി ആശുപത്രിയിൽ പോയതായിരുന്നു. ഈ സമയമാണ് വാതിൽകുത്തിതുറന്ന് മോഷ്ടാവ് അകത്തുകയറിയത്.
ആശുപത്രിയിൽ നിന്നും തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുൻവശത്തെ വാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടെത്തിയത്. രണ്ട് കിടപ്പുമുറികളിലെയും അലമാരകൾ തുറന്ന് വസ്ത്രങ്ങളും മറ്റ് സാധനങ്ങളുമെല്ലാം വലിച്ചുവാരി പുറത്തിട്ട നിലയിലായിരുന്നു. അലമാരയിൽ സൂക്ഷിച്ചിരുന്ന 1.5 ഗ്രാംവീതം തൂക്കമുള്ള രണ്ട് മോതിരമാണ് നഷ്ടമായത്. ഒപ്പം അലമാരയിലുണ്ടായിരുന്ന കുടുക്കയിലെ 1500 രൂപയും നഷ്ടമായി.
വീട്ടുകാരുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
STORY HIGHLIGHT: theft in a home at east ottappalam