Kerala

മകന്റെ ദേഹത്ത് എംഡിഎംഎ ഒട്ടിച്ച് കടത്തിയ പിതാവ് പിടിയിൽ – father arrested for selling mdma

കർണാടക ഉൾപ്പെടെയുള്ള ഇതര സംസ്ഥാനങ്ങളിൽ നിന്നാണ് ഇയാൾ ലഹരിമരുന്ന് എത്തിച്ചിരുന്നത്

പത്തു വയസ്സുകാരനായ മകനെ മറയാക്കി സ്കൂൾ വിദ്യാർഥികൾക്കടക്കം എംഡിഎംഎ എത്തിച്ചു നൽകിയ പിതാവ് പിടിയിൽ. തിരുവല്ല ദീപ ജംക്‌ഷൻ കോവൂർ മലയിൽ വീട്ടിൽ മുഹമ്മദ് ഷെമീർ ആണ് തിരുവല്ല പോലീസിന്റെ പിടിയിലായത്. ഇയാളിൽനിന്നു 3.78 ഗ്രാം എംഡിഎംഎയും പോലീസ് പിടിച്ചെടുത്തു. 10 വയസ്സുകാരനായ മകനെ ബൈക്കിലോ കാറിലോ ഒപ്പം കൂട്ടിയാണ് പിതാവായ ഷെമീർ ലഹരിമരുന്ന് കടത്തിയിരുന്നത്.

മകന്റെ ദേഹത്ത് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ എംഡിഎംഎ സെല്ലോടേപ്പ് ഉപയോഗിച്ച് ഒട്ടിച്ചശേഷം ആവശ്യക്കാർക്ക് എത്തിച്ച് നൽകുന്നതായിരുന്നു ഇയാളുടെ രീതി. തിരുവല്ലയിലെയും പരിസരപ്രദേശങ്ങളിലും സ്കൂൾ–കോളജ് വിദ്യാർഥികൾക്ക് അടക്കം ഇയാൾ എംഡിഎംഎ എത്തിച്ചു നൽകിയിരുന്നതായി പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്.

കർണാടക ഉൾപ്പെടെയുള്ള ഇതര സംസ്ഥാനങ്ങളിൽ നിന്നാണ് ഇയാൾ ലഹരിമരുന്ന് എത്തിച്ചിരുന്നത്. വിദ്യാർഥികൾ അടക്കം ഉള്ളവരെ ലഹരിമരുന്ന് വിൽപന സംഘത്തിന്റെ ഇടനിലക്കാരായി ഷെമീർ ഉപയോഗിച്ചിരുന്നെന്നും പോലീസ് അറിയിച്ചു. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

STORY HIGHLIGHT: father arrested for selling mdma