India

എന്‍.ടി.പി.സി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു – ntpc deputy general manager kumar gaurav shot

സംഭവത്തിൽ പോലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്

നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍ ജനറൽ മാനേജർ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. കേരാഡാരി കല്‍ക്കരി ഖനിയിലെ ഡെപ്യൂട്ടി ജനറല്‍ മാനേജർ കുമാര്‍ ഗൗരവ് ആണ് മരിച്ചത്. ഝാര്‍ഖണ്ഡിലെ ഹസാരിബാഗ് ജില്ലയിലുള്ള ഹസാരിബാഗ്-ബട്കാഗാവ് പാതയിലാണ് സംഭവം.

രാവിലെ ഹസാരിബാഗിലുള്ള തന്റെ വസതിയില്‍നിന്ന് ഓഫീസിലേക്ക് പുറപ്പെട്ടതായിരുന്നു കുമാര്‍ ഗൗരവ്. മറ്റുരണ്ടുപേരും കുമാറിന്റെ വാഹനത്തിലുണ്ടായിരുന്നു. കുമാര്‍ വാഹനത്തിന്റെ മുന്‍സീറ്റിലായിരുന്നു ഇരുന്നത്. യാത്രയ്ക്കിടെ ബൈക്കിലെത്തിയ അജ്ഞാത സംഘം കുമാര്‍ ഗൗരവിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍തന്നെ കുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

ഹസാരിബാഗില്‍ മാത്രമല്ല സംസ്ഥാനത്തുടനീളം അക്രമസംഭവങ്ങളുടെ എണ്ണം വര്‍ധിക്കുകയാണെന്ന് ഹസാരിബാഗ് എം.പി മനീഷ് ജയ്‌സ്വാള്‍ പ്രതികരിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

STORY HIGHLIGHT: ntpc deputy general manager kumar gaurav shot