ഉണ്ടാക്കുന്ന വിധം :
ചിക്കന്‍ – 250 gm
മുളക്പൊടി – 1 1/2 tsp
മല്ലിപ്പൊടി – 1/4 tsp
മഞ്ഞള്‍പൊടി – 1/4 tsp
കുരുമുളക്പൊടി- 1/4 tsp
ഗരംമസാല – 1/4 tsp
സവാള – 2
തക്കാളി – 1
ഇഞ്ചി – 1/2″ കഷണം
വെളുത്തുള്ളി – 1 കുടം
പച്ചമുളക് – 2 or 3
നെയ്യ് – 1 tsp
sunflower oil – വറുക്കാന്‍ ആവശ്യത്തിന്
കറിവേപ്പില,മല്ലിയില – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കഴുകി വ്യത്തിയാക്കിയ ചിക്കന്‍ കഷണങ്ങളിലേക്ക് നീളത്തിലരിഞ്ഞ സവാള,തക്കാളി, ഒന്നിച്ച് ചതച്ചടുത്ത പച്ചമുളക്,ഇഞ്ചി,വെളുത്തുള്ളി കൂട്ട്,കറിവേപ്പില,മഞ്ഞള്‍പൊടി,മുളക്പൊടി,മല്ലിപ്പൊടി,കുരുമുളക്പൊടി,ഉപ്പ് ഇവയെല്ലാം ചേര്‍ത്ത് കൈകൊണ്ട് നന്നായി തിരുമ്മിയോജിപ്പിച്ച് അര മണിക്കൂര്‍ വയ്ക്കുക.ഒരു പാന്‍ ചൂടാക്കി ചിക്കന്‍ കഷണങ്ങള്‍ അല്പം വെള്ളം ചേര്‍ത്ത് അടച്ചുവെച്ച് വേവിക്കുക. വെന്ത ചിക്കന്‍ കഷണങ്ങള്‍ മാത്രമായി എടുത്ത് ചൂടായ എണ്ണയില്‍ ബ്രൗണ്‍ നിറമാകുന്നത് വരെ വറുക്കണം.ചിക്കന്‍ മാറ്റിയ ഗ്രേവി നന്നായി കുറുക്കി വറ്റിച്ചെടുക്കണം. ഈ ഗ്രേവിയിലേക്ക് വറുത്ത ചിക്കനും ഗരംമസാല,മല്ലിയില അരിഞ്ഞതും ചേര്‍ത്ത് നന്നായി വരട്ടിയെടുക്കണം.അവസാനമായി 1 tsp നെയ്യും ചേര്‍ത്ത് ചൂടോടെ തന്നെ serve ചെയ്യാം.