ചേരുവകൾ
ചിക്കൻ -250gm(എല്ലില്ലാത്ത )
ഉള്ളി -1(ചെറുതായി മുറിച്ചത് )
പച്ചമുളക് -4(ചെറുതായി മുറിച്ചത് )
കാപ്സികം -1(ചെറുതായി മുറിച്ചത് )
ഇഞ്ചി -1tsp ഗ്രേറ്റ് ചെയ്തത്
വെളുത്തുള്ളി -5 അല്ലി (ചെറുതായി മുറിച്ചത് )
ചുവന്ന മുളക് -5
ചുവന്ന മുളക് പൊടിച്ചത് -3Tsp
തേങ്ങ ചിരവിയത് -5Tsp
വിനാഗിരി -1Tsp
മുളക് പൊടി -1Tsp
മഞ ൾ പൊടി -2Tsp
കുരുമുളക പൊടി -1Tsp
മല്ലി പൊടി -1Tsp
ഗരം മസാല -1/2 Tsp
കൊണ്ഫ്ലോർ -3Tsp
ടൊമാറ്റൊ സോസ് -2Tsp
സോയ് സോസ് -1 Tsp
കറിവേപ്പില കുറച്
എണ്ണ ഉപ്പ് അവിശ്യത്തി ന്
തയ്യാറാകുന്ന വിധം
ചിക്കെനിൽ മുളക് പൊടിയും മഞ്ഞൾ പൊടിയും ഉപ്പും കോൺഫ്ലോർ ഉം ചേർത്ത് നന്നായി മിക്സ് ചെയ്ത് മാറ്റിവെക്കുക.തേങ്ങ ചിരവിയതും ചുവന്ന മുളക് പൊടിച്ചതും യോജിപ്പിച് വെക്കുക .ചുവന്ന മുളകും വിനാഗിരി യും മിക്സ് ചെയ്ത് അരച് വെക്കുക.
എണ്ണ ചൂടാകി ചിക്കൻ ഫ്രൈ ചെയ്യത് മാറ്റി വെക്കണം. ഒരു ഫ്രൈ പാനിൽ എണ്ണ ഒഴിച് ഉള്ളിയും പച്ചമുളകും ഇഞ്ചി വെളുത്തുള്ളി ഇട്ട് വരട്ടണം. ഇതിലേക് മുറിച് വെച്ചിരിക്കുന്ന കാപ്സികം ഇട്ട് വഴറ്റണം . ശേഷം മുളക് മഞ്ഞൾ മല്ലി ഗരം മസാല പൊടികൾ ചില്ലി പേസ്റ്റും ഇട്ട് വഴറ്റണം. ഇതിലേക് തെങ്ങചിരവിയതും ചില്ലി ഫ്ലെക്സ് മിശ്രിതം ഇട്ട് മിക്സ് ചെയ്ത് നല്ല ക്രിസ്പി ആവുന്നത് വരെ വീണ്ടും വഴറ്റി കറിവേപ്പിലയും ടൊമാറ്റൊ സോയ സോസും കുറച് വെള്ളവും ചേര്ത് നന്നായി മിക്സ് ചെയ്ത് ഫ്രൈ ചെയ്ത് വെച്ചിരിക്കുന്ന ചിക്കനും ഇട്ട് മസാല ചിക്കെനിൽ നന്നായി പിടിക്കുന്നത് വരെ ലോ ഫ്ലമിൽ വെച്ച ഇളക്കണം. ഫ്ലേം ഓഫ് ചെയ്ത് ചൂടോടെ സെർവ് ചെയ്യാം. ചിക്കൻ കൊണ്ടാട്ടം റെഡി.