Recipe

ചൈനീസ് ചില്ലി ചിക്കൻ ഇങ്ങനെ ഉണ്ടാക്കി നോക്കിയാലോ.?

ചേരുവകൾ

ചിക്കൻ 1കിലോ ഇഞ്ചി വെളുത്തുള്ളി അരച്ചത് 2ടീസ്പൂൺ കുരുമുളക് പൊടി 2 1/2 ടീസ്പ് ഉപ്പ് എഗ്ഗ് 1എണ്ണം കോൺ ഫ്ലോർ 5ടീസ്പൂൺ മൈദ 5 ടീസ്പൂൺഓയിൽ ഫ്രൈ ചെയ്യാൻചെറിയ ഉള്ളി 15എണ്ണംസ്പ്രിങ് ഒനിയൻപച്ചമുളക് 3എണ്ണംസോയ സോസ് 2ടീസ്പൂൺടൊമാറ്റോ സോസ് 2ടീസ്പൂൺചില്ലി സോസ് 2ടീസ്പൂൺ പഞ്ചസാര 1 ടീസ്പൂൺ ക്യാപ്സി കം 1 സവാള 3 വിനിഗർ 1ടീസ്പൂൺ കാശ്മീരി മുളക് പൊടി 1ടീസ്പൂൺ

ഉണ്ടാകുന്ന വിധo;

ചിക്കൻ ചെറുതായി കട്ട്‌ ചെയ്തു അതിൽ കുരുമുളക് പൊടി 1 1/2 ടീസ്പൂൺ, ഇഞ്ചി വെളുത്തുള്ളി അരച്ചത് 11/2 ടീസ്പൂൺ, ഉപ്പ്, എല്ലാം ചേർത്ത് നന്നായി യോജിപ്പിച്ചു 15മിനിറ്റ് വെക്കുക. ഒരു പാത്രത്തിൽ, എഗ്ഗ്, കോൺഫ്ലോർ, മൈദ, കാശ്മീരി മുളക് പൊടി, ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി യോജിപ്പിച്ചു ചിക്കനിൽ മിക്സ്‌ ചെയുക. 1/2മണിക്കൂർ മസാല പിടിക്കാൻ വെക്കുക.
ഒരു ഉരുളി വെച്ച് ആവശ്യത്തിന് ഓയിൽ ഒഴിച്ചു ചിക്കൻ ഫ്രൈ ചെയ്തെടുക്കുക.
മറ്റൊരു പാൻ വെച്ച് അതിലേക്കു ഓയിൽ ഒഴിച്ചു ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇട്ടു പച്ചമണo മാറിയാൽ ചെറിയ ഉള്ളി, സ്പ്രിംഗ് ഒനിയൻ, പച്ച മുളക്, എന്നിവ ഇട്ട് വഴറ്റുക. സോയ സോസ് ചില്ലി സോസ്, ടൊമാറ്റോ സോസ് ഒഴിക്കുക. അതിലേക്കു കുരുമുളക് പൊടി, വിനിഗർ, പഞ്ചസാര, ഇട്ടു കൊടുത്തു നന്നായി മിക്സ്‌ ചെയുക. സവാള, ക്യാപ്‌സികം,കുറച്ചു വലുതായി കട്ട്‌ ചെയ്തതും, സ്പ്രിംഗ് ഒനിയൻ അരിഞ്ഞതും ഇട്ടു വഴറ്റുക. അതിലേക്കു കുറച്ചു കോൺഫ്ലോർ കലകി ഒഴിച്ഛ് തിളപ്പിച്ചു ചിക്കൻ ഫ്രൈ ചെയ്തതും കൂടെ ചേർത്ത് നന്നായി ചൂടാക്കി തീ ഓഫ്‌ ചെയാം.