Recipe

ക്രീമി ചിക്കൻ മഷ്‌റൂം കഴിച്ചു നോക്കിയിട്ടുണ്ടോ കിടിലൻ ടേസ്റ്റ് ആണ്

ചിക്കൻ 1/2 കെജി
പെപ്പെർ പൌഡർ 1 tbs
മൈദ 1/2 കപ്പ്
കോൺഫ്ലോർ 1/2 കപ്പ്
പാപ്രിക പൌഡർ 1/2 tsp
ഉപ്പ ആവശ്യത്തിനു
ഓഴിൽ ഫ്രൈ ചെയ്യാൻ

ചിക്കനില് പെപ്പറും ഉപ്പും ചേർത്ത മിക്സ് ആക്കുക മൈദാ കോൺഫ്ലോർ പാപ്രിക ഒന്നിചു മിക്സആക്കി അതിലേക്കു ചിക്കനിട്ടു കവർ ചെയ്തു ഫ്രൈ ചെയ്തെടുക്കുക.ഇതിനെ ഒരു നീളമുള്ള ബേക്കിംഗ് ഡിഷിൽ നിരത്തുക

മഷ്‌റൂം മസാല

മഷ്‌റൂം 1 കപ്പ്
ബട്ടർ 3 tbs
ഗാർലിക്‌ മുറിച്ചത് 2 ts
വൈറ്റ ഒണിയൻ 1 ബിഗ്
പെപ്പെർ ടു ടേബിൾ സ്പൂൺ

ചിക്കന് പൊരിച്ച പാനിലേക്ക് ബട്ടറുമിട്ട് ഗാർലികിടുക അതു വഴന്നാൽ ഉളളി ഇട്ടു വഴട്ടുക അതിലേക്കു മഷ്‌റൂം കട്ട് ചെയ്തതും പെപ്പറും ചേർത്തു വഴട്ടുക ഇതിനെ ചിക്കന്റെ മുകളില് ഇടുക

സോസ്

ഫ്ലോർ ത്രീ ടേബിൾ സ്പൂണ്
ബട്ടർ 2 tbs
പെപ്പെർ പൌഡർ 1ts
പാൽ 21/2 കപ്പ്
ചിക്കന് സ്‌റ്റോക്ക് 1 കപ്പ്
ക്രീം 1 കപ്പ്
ഉപ്പ ആവശ്യത്തിനു

ബട്ടർ സെയിം പാനില് ഇട്ടു അതില് മൈദാ ഇടുക ഇളക്കി അതിലേക്ക് ചിക്കന് സ്റ്റോക്ക് ഒഴിക്കുക നന്നായി ഇളക്കുക അതിലെ പാലും ക്രീമും ഒന്നിച്ചാക്കിയ മിക്സ് ഒഴിക്കുക ഇളക്കി ഉപ്പും പെപ്പെർ പൗഡറുമിട്ടു കുറുക്കുക ഈ മിക്സിനെ മുഷ്‌റൂമിന്റെ മുകളിലേക്ക് ഒഴിച് അതിൻറെ മുകളില് ഒരീഗാനോ തൂവി 180 ‘ പ്രീ ഹിറ്റ് ആക്കിയ ഓവനിൽ 15 മിനിട്സ് bake ചെയ്യുക