ഗുജറാത്തിലെ ചില കോൺഗ്രസ് നേതാക്കൾ ബിജെപിക്കുവേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് കുറ്റപ്പെടുത്തി രാഹുല്‍ ഗാന്ധി. എതിര്‍ രാഷ്ട്രീയ പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. എന്നാൽ രാഹുല്‍ ഗാന്ധിയുടെ പരാമർശത്തെ പരിഹസിച്ച് ബിജെപിയും രംഗത്തെത്തി. ഗുജറാത്തില്‍ രാഹുൽ സ്വന്തം പാര്‍ട്ടിയെ ട്രോളുകയാണെന്നും ബിജെപി പ്രതികരിച്ചു.
ഗുജറാത്ത് കോണ്‍ഗ്രസ് നേതൃത്വത്തിലും പ്രവര്‍ത്തകര്‍ക്കിടയിലും രണ്ട് തരം ആളുകളുണ്ട്. ജനങ്ങളോട് സത്യസന്ധത പുലര്‍ത്തുന്നവരും അവര്‍ക്കുവേണ്ടി പോരാടുന്നവരും അവരെ ബഹുമാനിക്കുന്നവരും കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രം ഹൃദയത്തില്‍ സൂക്ഷിക്കുന്നവരുമാണ് ഒരു കൂട്ടര്‍ ജനങ്ങളില്‍നിന്ന് മാറിനില്‍ക്കുന്ന, അവരെ ബഹുമാനിക്കാത്ത, ബിജെപിക്കൊപ്പം നില്‍ക്കുന്നവരാണ് മറുകൂട്ടര്‍, പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് രാഹുല്‍ ഗാന്ധി പറഞ്ഞു. 40 പേരെ നീക്കംചെയ്യേണ്ടിവന്നാലും, അത് ചെയ്യാന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗുജറാത്തില്‍ രാഹുൽ സ്വന്തം പാര്‍ട്ടിയെ ട്രോളുകയാണെന്നും ബിജെപിയുടെ ഏറ്റവും വലിയ സമ്പാദ്യമാണ് രാഹുലെന്നും ബിജെപി പരിഹസിച്ചു. രാഹുല്‍ ഗാന്ധി സ്വന്തം പാര്‍ട്ടിയെ ക്രൂരമായി ട്രോളുകയും സ്വയം വെളിവാക്കുകയും ചെയ്തു. എത്ര സത്യസന്ധമായ പ്രതികരണം. ഗുജറാത്തില്‍ വിജയിക്കാനാകില്ലെന്ന് അദ്ദേഹം സമ്മതിച്ചു. തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുന്നത് ഒരു കലയാണെങ്കില്‍ രാഹുല്‍ ഗാന്ധി ഒരു കലാകാരനാണ്. തൊണ്ണൂറില്‍പരം തിരഞ്ഞെടുപ്പില്‍ അദ്ദേഹം തോറ്റു. ഷെഹ്‌സാദ് പൂനെവാല പറഞ്ഞു.
STORY HIGHLIGHT: rahul gandhi criticise congress party