ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ മുസ്‌ലിം വിദ്യാര്‍ഥികള്‍ കോളേജ് കാമ്പസില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചതിനെതിരേ പ്രതിഷേധവുമായി ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍. ഋഷികുല്‍ ആയുര്‍വേദിക് കോളേജിലാണ് സംഭവം. പ്രതിഷേധത്തെ തുടർന്ന് പോലീസ് സ്ഥലത്തെത്തുകയും പ്രതിഷേധക്കാരെ സ്ഥലത്തുനിന്ന് നീക്കംചെയ്യുകയും ചെയ്തു.
പിരിഞ്ഞുപോകാന്‍ സന്നദ്ധരായെങ്കിലും വിഷയത്തില്‍ മൂന്നുദിവസത്തിനകം നടപടി എടുത്തില്ലെങ്കില്‍ കൂടുതല്‍ പ്രതിഷേധം നടത്തുമെന്ന ഭീഷണിയും ബജ്‌രംഗ്ദള്‍ മുഴക്കിയെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അനുമതിയില്ലാതെ ചില വിദ്യാര്‍ഥികള്‍ കാമ്പസില്‍ വിരുന്ന് നടത്തിയെന്ന് വെള്ളിയാഴ്ച പരാതി ലഭിച്ചിരുന്നെന്നും തുടര്‍ന്ന് അത് നിര്‍ത്താന്‍ നിര്‍ദേശം നല്‍കിയെന്നും വിഷയത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ കോളേജിലെ അധ്യാപകരുടെ ഒരു സമിതിക്ക് രൂപം നല്‍കിയതായും ഋഷികുല്‍ ആയുര്‍വേദിക് കോളേജ് ഡയറക്ടര്‍ ഡി.സി. സിങ് പറഞ്ഞു.
STORY HIGHLIGHT: bajrang dal worker protest at college over iftar party