Kerala

മലയാളി യുവാവിനെ പോളണ്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി – malayali youth found dead

പോളണ്ടിൽ മലയാളിയെ ദൂരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം സ്വദേശിയായ യുവാവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പോളണ്ടിലെ റാച്ചി ബോഷിയിലെ നദിയിലാണ് യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയിരുന്നത്. കഴിഞ്ഞ ഡിസംബര്‍ 24 മുതൽ യുവാവിനെക്കുറിച്ച് വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ല. തുടർന്ന് പോളണ്ടിൽ എത്തിയ യുവാവിന്‍റെ ബന്ധു പോലീസിൽ പരാതി നൽകിയിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. യുവാവിന്‍റെ ബന്ധുക്കള്‍ പോളണ്ടിലെത്തിയിട്ടുണ്ട്. യുവാവിന്‍റെ പേരുവിവരങ്ങള്‍ അടക്കം എംബസി അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. എംബസിയുമായി ചേര്‍ന്ന് തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയാണ്.

STORY HIGHLIGHT: malayali youth found dead