Kerala

എംഡിഎംഎ യുമായി രണ്ടുപേര്‍ പിടിയില്‍; ലക്ഷ്യം യുവാക്കള്‍ക്കിടയിലെ വില്‍പ്പന – two arrested with mdma

എംഡിഎംഎ യുമായി ചാവക്കാട് രണ്ടുപേര്‍ പിടിയില്‍. ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റിന്‍റെ ഭാഗമായി ചാവക്കാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ രാത്രികാല പരിശോധനയിലാണ് കാരക്കാട്, പുന്ന എന്നീ സ്ഥലങ്ങളിൽ നിന്നായി രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തത്. 1.101 ഗ്രാം എംഡിഎംഎ യുമായി കാരക്കാട് സ്വദേശി ഗോവിന്ദ്, 3.253 ഗ്രാം എംഡിഎംഎ യുമായി ചാവക്കാട് പുന്ന സ്വദേശി സയ്യിദ് അക്ബര്‍ എന്നിവരാണ് പിടിയിലായത്.

ചാവക്കാടും പരിസരത്തുമായി ലഹരി വില്പന നടത്തുന്ന സംഘങ്ങളെ പറ്റി ഇവരിൽ നിന്നും സൂചനകൾ ലഭിച്ചിട്ടുണ്ട്. യുവാക്കൾക്കിടയിൽ വിൽപ്പന നടത്തുന്നതിനാണ് എംഡിഎംഎ സൂക്ഷിച്ചതെന്ന് പ്രതികൾ പറഞ്ഞതായി എക്സൈസ് ഓഫീസർ അറിയിച്ചു.

STORY HIGHLIGHT: two arrested with mdma