Food

കുട്ടികൾ സ്കൂളിൽ പോയി വരുമ്പോഴേയക്കും അടിപൊളി പലഹാരം റെഡി

ക്ലാസ് കഴിഞ്ഞു വരുന്ന കുട്ടികൾക്ക് തയ്യാറാക്കി നൽകാം ഒരു കിടിലൻ പലഹാരം. കിടിലൻ രുചിയിൽ മസാലകൾ ചേർത്ത ഒരു റോൾ റെസിപ്പി പരിചയപ്പെടാം.

ആവശ്യമായ ചേരുവകൾ

  • കാരറ്റ്
  • ഉരുളക്കിഴങ്ങ്
  • സവാള
  • ചോളം
  • ഇഞ്ചി
  • മല്ലിയില
  • ഉപ്പ്
  • ഗരംമസാല
  • മുളകുപൊടി
  • ചാട്മസാല
  • ബ്രെഡ്
  • വെള്ളം
  • എണ്ണ

തയ്യാറാക്കുന്ന വിധം

മൂന്നോ നാലോ ഉരുളക്കിഴങ്ങ് പുഴുങ്ങി തൊലി കളഞ്ഞ് ഉടച്ചതിലേയ്ക്ക്, അൽപ്പം കാരറ്റും സവാളയും ചെറുതായി അരിഞ്ഞത്, അൽപ്പം ചോളം വേവിച്ചത്, ഒരു ടീസ്പൂൺ ഇഞ്ചി അരിഞ്ഞത്, ആവശ്യത്തിന് ഉപ്പ്, അര ടീസ്പൂൺ ഗരംമസാല, ഒരു ടീസ്പൂൺ മുളകുപൊടി, ഒരു ടീസ്പൂൺ ചാട്മസാല എന്നിവ നന്നായി ഇളക്കി ചേർക്കാം. ശേഷം ചെറിയ ഉരുളകളാക്കി മാറ്റി വെയ്ക്കുക. വശങ്ങൾ മുറുച്ചുമാറ്റിയ ബ്രെഡ് അൽപ്പം വെള്ളത്തിൽ മുക്കിയതിനു ശേഷം ഈ ഉരുളകൾ അതിനുള്ളിൽ വെച്ച് വശങ്ങൾ നന്നായി യോജിപ്പിക്കുക. അടികട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് അൽപ്പം എണ്ണയൊഴിച്ചു ചൂടാക്കി തയ്യാറാക്കി വെച്ചിരിക്കുന്ന ബ്രെഡ് വറുത്തെടുക്കാം.