മാരുതി സുസുക്കിയുടെ നെക്സ ഡീലർഷിപ്പുകൾ ഈ മാർച്ചിൽ ഒന്നിലധികം മോഡലുകൾക്ക് നിരവധി കിഴിവുകളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു. ഏറ്റവും വലിയ വിലക്കുറവ് ജിംനി ആൽഫയ്ക്കാണ്.
ഇതിന് ഒരുലക്ഷം രൂപ ഫ്ലാറ്റ് കിഴിവ് ലഭിക്കും. ഇൻവിക്ടോ ആൽഫ വേരിയന്റിന് 25,000 രൂപ ക്യാഷ് ഡിസ്കൗണ്ടും ഒരു ലക്ഷം രൂപ എക്സ്ചേഞ്ച് ബോണസോ 1.15 ലക്ഷം രൂപ സ്ക്രാപ്പേജ് ആനുകൂല്യമോ ലഭിക്കും.
ഗ്രാൻഡ് വിറ്റാര സ്ട്രോങ് ഹൈബ്രിഡ് വേരിയന്റിന് 50,000 രൂപ കിഴിവ്, 5 വർഷത്തെ വാറണ്ടി, 50,000 രൂപ എക്സ്ചേഞ്ച് ബോണസ് അല്ലെങ്കിൽ 65,000 രൂപ സ്ക്രാപ്പേജ് ആനുകൂല്യം എന്നിവ ലഭിക്കുന്നു. അതേസമയം, ഗ്രാൻഡ് വിറ്റാര മൈൽഡ് ഹൈബ്രിഡ് (സിഗ്മ ഒഴികെ) 50,000 രൂപ കിഴിവോടെയും 30,000 രൂപ അധിക എക്സ്ചേഞ്ച് ബോണസോ 45,000 രൂപ സ്ക്രാപ്പേജ് ആനുകൂല്യത്തോടെയും ലഭ്യമാണ്.
content highlight: Maruti Jimni