India

തുരങ്ക അപകടം; ഒരാളുടെ മൃതദേഹം കണ്ടെത്തി – tunnel accident one persons body found

നാഗർകുർണൂൽ ജില്ലയിലെ ശ്രീശൈലം ഡാമിന് പിന്നിലുള്ള തുരങ്കമാണ് തകർന്നത്

തെലങ്കാനയിൽ തുരങ്ക നിർമാണത്തിനിടെ ഉണ്ടായ അപകടത്തിൽ കുടുങ്ങിയ 8 തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. തുരങ്കത്തിനകത്തെ യന്ത്രത്തിനുള്ളിൽ കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. യന്ത്രം പൊളിച്ചു മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. കേരള പൊലീസിന്റെ കഡാവർ നായകളാണ് മൃതദേഹം കണ്ടെത്തിയത്.

രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ റോബട്ടിക് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുമെന്നും തെലങ്കാന മന്ത്രി ഉത്തംകുമാർ റെഡ്ഡി പറഞ്ഞിരുന്നു. നാഗർകുർണൂൽ ജില്ലയിലെ ശ്രീശൈലം ഡാമിന് പിന്നിലുള്ള തുരങ്കമാണ് തകർന്നത്. തുരങ്കത്തിലുണ്ടായ ചോര്‍ച്ച പരിഹരിക്കാന്‍ തൊഴിലാളികള്‍ അകത്ത് കയറിയപ്പോഴാണ് അപകടം സംഭവിച്ചത്.

STORY HIGHLIGHT: tunnel accident one persons body found