നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിൽ കഴിയുന്ന ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിനെ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എത്രയും വേഗം അദ്ദേഹം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർഥിക്കുന്നതായി സന്ദർശനത്തിന് ശേഷം മോദി എക്സിലൂടെ കുറിച്ചു. ഞായറാഴ്ച രാവിലെയാണ് പ്രധാനമന്ത്രി ഡൽഹി എയിംസിലെത്തി ഉപരാഷ്ട്രപതിയെ സന്ദർശിച്ചത്.
ആശുപത്രി സന്ദർശിച്ച് ഉപരാഷ്ട്രപതിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിച്ചു. അദ്ദേഹം വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രാർഥിക്കുന്നു, പ്രധാനമന്ത്രി കുറിച്ചു.
ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ജഗ്ദീപ് ധൻകറിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ.
STORY HIGHLIGHT: modi visits vice president